ന്നാ താൻ കേസ് കൊട്” 50 കോടി ക്ലബ്ബിൽ.വിജയം ആഘോഷമാക്കാൻ 96 ലക്ഷത്തിന്റെ ആഡംബരക്കാർ സ്വന്തമാക്കി സംവിധായകൻ !!

ന്നാ താൻ കേസ് കൊട്” 50 കോടി ക്ലബ്ബിൽ.വിജയം ആഘോഷമാക്കാൻ 96 ലക്ഷത്തിന്റെ ആഡംബരക്കാർ സ്വന്തമാക്കി സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ. ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ ചിത്രം തീയറ്ററിൽ ചിരി പടർത്തി മുന്നോട്ട് കുതിക്കുകയാണ്, ഈ ചിത്രം 50 കോടി ക്ലബ്ബിൽ കയറുകയും ഉണ്ടായി. അതിന്റെ വിജയം ആഘോഷിക്കാനായി തന്റെ സ്വപ്ന വാഹനമായ വോൾവോ xv 90 യാണ് സംവിധായകൻ സ്വന്തമാക്കിയത്. വോൾവോ ഷോറൂമുകാർ ആകട്ടെ വളരെ പുതുമയായി ന്നാ താൻ വണ്ടിയെട് എന്നെഴുതിയ പോസ്റ്ററും ഡീലർഷിപ്പിൽ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.

ഏകദേശം 93.9 ലക്ഷം രൂപ മുതൽ 96.65 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ ഷോറൂം വില, വാഹന പ്രേമികളുടെ ഇഷ്ട വാഹനം കൂടിയാണ് ഇത്. ഈ വാഹനം ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനം കൂടിയാണ്.