ആർഡിഎക്സ് സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചത് ആഘോഷമാക്കി ഷെയ്ൻ നിഗവും കുടുംബവും. ഉമ്മ സുനില, സഹോദരിമാരായ അഹന, അലീന എന്നിവരോടൊപ്പമാണ് കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് നേട്ടം ഷെയ്ൻ ആഘോഷിച്ചത്. തിരക്കഥാകൃത്തുക്കളായ ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. 100 കോടി രൂപയാണ് ആർഡിഎക്സ് വേൾഡ്വൈഡ് ബിസിനസിൽ നേടിയിരിക്കുന്നത് എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഷെയ്ൻ നിഗവും നീരജ് മാധവും ആന്റണി വർഗീസുമാണ് ആർഡിഎക്സിൽ പ്രധാന വേഷങ്ങളിലെത്തിയത്. ഓണം റിലീസായി ഓഗസ്റ്റ് 25ന് തിയറ്ററുകളിലെത്തിയ ചിത്രം വമ്പൻ കുതിപ്പ് നടത്തുകയായിരുന്നു. നഹാസ് ഹിദായത്തിന്റെ സംവിധാനത്തിൽ ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയത്. അൻപറിവിന്റെ നേതൃത്വത്തിലുള്ള ആക്ഷൻ കൊറിയോഗ്രഫിയായിരുന്നു സിനിമയുടെ മറ്റൊരാകർഷണം. ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, ഐമ റോസി, മാലാ പാർവതി, വിഷ്ണു അഗസ്ത്യ, നിഷാന്ത് സാഗർ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…