Film News

‘നീ തൂവൽ പോലേ കാറ്റിൽ വന്നെൻ നെഞ്ചിൽ തൊട്ടില്ലേ…’; സന്തോഷ വാർത്ത പുറത്ത് വിട്ട് നഹാസ് ഹിദായത്ത്

ആർഡിഎക്സ് എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനാകുന്നു. ഷഫ്നയാണ് വധു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ നഹാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രാണ് ചടങ്ങിൽ പങ്കെടുത്തത്.

നടൻ ആന്റണി വർ​ഗീസ്, നിർമാതാവ് സോഫിയ പോൾ, നിമിഷ സജയൻ, ആദിൽ തുടങ്ങിയവർ നഹാസിനും ഷഫ്നയ്ക്കും ആശംസകൾ നേർന്നു. 2023 ലെ ഏറ്റവും വലിയ പണം വാരി പടങ്ങളിൽ ഒന്നായിരുന്നു ആർഡിഎക്സ്. 100 കോടി ക്ലബിലാണ് ചിത്രം ഇടം നേടിയത്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ഗോദ എന്ന ചിത്രത്തിൽ ബേസിൽ ജോസഫിന്റെ അസിസ്റ്റന്റ് ആയാണ് നഹാസ് സിനിമയിലേക്കെത്തുന്നത്.

Gargi