യുവനടി റെബ മോണിക്ക ജോണിന്റെ വിവാഹം അടുത്തിടെയായിരുന്നു നടന്നത്. ഇപ്പോഴിതാ താരത്തിന്റെ ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. മാലി ദ്വീപില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ നടി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്.
ദുബായ് സ്വദേശിയായ ജോയ്മോന് ജോസഫ് ആണ് റെബയുടെ ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷം, ഫെബ്രുവരി 4ന് റെബയുടെ ജന്മദിനത്തിലാണ് ജോയ്മോന് താരത്തെ പ്രൊപ്പോസ് ചെയ്യുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ഇരുവരുടേയും വിവാഹം നടന്നു.
ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച റെബ മോണിക്ക ജോണ്‍ മലയാളത്തിനു പുറമെ തമിഴിലും മികച്ച അഭിനയം കാഴ്ച വെച്ചു. വിജയ് ചിത്രം ബിഗിലില്‍ അനിതയെന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിഷ്ണു വിശാല്‍ നായകനാകുന്ന എഫ്ഐആര്‍ ആണ് റെബയുടെ പുതിയ ചിത്രം.