2001 ൽ വിവാഹിതനായി, രണ്ടു കുട്ടികൾ ഉണ്ടായി!! ഇപ്പോൾ അവർ എവിടെ? കുടുംബത്തെ പറ്റി വെളുപ്പെടുത്തി രജിത്

മലയാളികൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട ഒരു പ്രമുഖനാണ് ഡോക്ടർ രജിത് കുമാർ, രജിത്തിനെ പറ്റി പറയുമ്പോൾ മലയാളികൾക്ക് നൂറു നാവ്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ പ്രകടനം രജിത്തിന് പ്രായഭേദമന്യേനിരവധിയാളുകളെയാണ് ആരാധകരായി നേടികൊടുത്തത്.  പിന്നീട് രേഷ്മയുമായി ഉണ്ടായ പ്രശ്നത്തിൽ രജിത് പുറത്താക്ക പെടുകയായിരുന്നു. തിരിച്ചെത്തിയ രജിത്തിനെ സ്വീകരിക്കുവാൻ ആയിരങ്ങൾ ആളാണ് എയർപോർട്ടിൽ തടിച്ച് കൂടിയത്. തുടർന്ന് കൊറോണയുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായ പശ്ചാത്തലത്തിൽ തന്റെ കുടുംബ ജീവിതത്തെ കുറിച്ച് മനസു തുറക്കുകയാണ് ഡോ. രജിത് കുമാർ.

2001 ൽ ആണ് രജിത് വിവാഹിതൻ ആയത്. കൊല്ലത്ത് നിന്നുമാണ് വിവാഹം കഴിച്ചത്. നാലര അടി ഹൈറ്റും 86 കിലോയുമുണ്ടായിരുന്നു. ഹൈറ്റ് കുറവും വെയിറ്റ് കൂടുതലുമായിരുന്നതുകൊണ്ടു തന്നെ ഡെലിവറി കോംപ്ളിക്കേഷൻസ് കൂടുതലായിരുന്നു.

ആദ്യത്തെ കുഞ്ഞ് അബോർഷൻ ആയി. കുറച്ച് നാൾ കഴിഞ്ഞ രണ്ടാമത്തെ കുഞ്ഞും ഉണ്ടായി എന്നാൽ അത് ട്യൂബിൽ ആയിരുന്നു. അങ്ങനെ അതും അബോർഷൻ ആയി. ആ സമയത്ത് ഫാമിലിയാകെ പ്രോബ്ളമായി. എന്റെ അമ്മ വിശ്വാസിയായി. ജാതകം നോക്കിയപ്പോൾ ചൊവ്വാദോഷമുണ്ടെന്ന് പറഞ്ഞു. എനിക്കും അത് പ്രോബ്ളമാണെന്ന് കണ്ടു. ഞങ്ങൾ തമ്മിൽ നല്ല സ്‌നേഹമായിരുന്നെങ്കിലും, പലപ്പോഴും വാക്കുകൾ കൊണ്ട് പോരാടുമായിരുന്നു. അങ്ങനെ ഒടുവിൽ ഡൈവോഴ്‌സ് ആയി.

അങ്ങനെ അവർ വേറെ വിവാഹം കഴിച്ചു.  ആ വിവാഹത്തിൽ അവർ പ്രസവിച്ചു, പക്ഷേ പ്രസവത്തോടെ മരണം സംഭവിക്കുകയായിരുന്നു. അന്നുമുതലാണ് ഞാൻ താടി വളർത്തി തുടങ്ങിയത്. അന്നുമുതൽ വേദവും പഠിക്കാൻ തുടങ്ങി.

Krithika Kannan