എഴുപത് ദിവസം പുറംലോകം കാണാതെ ജീവിച്ച ഞാൻ ഇപ്പോൾ തീവ്രവാദിയെ പോലെ !! മാധ്യമങ്ങളോട് രജിത്

ബിഗ്‌ബോസ്  ടുവിൽ ഏറ്റവും അധികം ആരാധകർ ഉള്ള ഒരു താരം ആയിരുന്നു ഡോക്ടർ രജിത്കുമാർ , ഇപ്പോൾ രജിത് കുമാർ ഷോയിൽ നിന്നും പുറത്താക്കപെട്ടിരിക്കുകയാണ്.  ആരും പ്രതീക്ഷിക്കാതെയാണ് രജിത് കുമാർ ഷോയിൽ നിന്നും പുറത്താക്കപ്പെട്ടത്. ബിഗ്‌ബോസിലെ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതായിരുന്നു രജിത് പുറത്ത് പോകാനുള്ള കാരണം.

ബിഗ്‌ബോസിൽ നിന്നും പുറത്തായ രെജിത്തിന്‌ വന്പിച്ച സ്വീകരണമാണ് ആരാധകർ നൽകിയത്. കനത്ത ജന പ്രവാഹം ആയിരുന്നു രെജിത്തിനെ സ്വീകരിക്കുവാൻ കൊച്ചിൻ ഇൻർനാഷണൽ എയർപോർട്ടിൽ തടിച്ച് കൂടിയത്.  കൊറോണ പടരുന്ന സഹചര്യത്തിൽ കനത്ത ജാഗ്രത പാലിക്കേണ്ട സമയത് അതിനെതിരെ പ്രവർത്തിച്ച രജിത് ആർമിക്കെതിരെ എറണാകുളം കളക്ടർ കേസ് എടുത്തിരുന്നു. പിന്നീട് രെജിത്തിനെയും അറസ്റ്റ് ചെയ്യുക ഉണ്ടായി. രെജിത്തിന്റെ ആറ്റിങ്ങൽ ഉള്ള വീട്ടിൽ നിന്നുമാണ് രെജിത്തിനെ അറസ്റ്  ചെയ്തത്.

അറസ്റ്റിനു ശേഷം മൊഴി എടുത്തിട്ട് രെജിത്തിനെ പോലീസ് ഇന്നലെ രാത്രിയിലാണ് വിട്ടയച്ചത്. സ്റ്റേഷനിൽ നിന്നും ഇറങ്ങുന്ന സമയത്ത് തന്നെ രജിത് മാധ്യമങ്ങളെ കാണുക ഉണ്ടായി. താൻ ഒരിക്കലൂം വില്ലൻ അല്ല , താൻ ഏറെ സന്തോഷവാനാണ്. തന്നെ എല്ലാവരും അംഗീകരിച്ചതിൽ നന്ദി ഉണ്ട് രജിത് മാധ്യമങ്ങളോട് പറയുക ഉണ്ടായി. അവരെ ആരെയും വിളിച്ചിയിട്ടില്ല എയർപോർട്ടിൽ എത്തി ചേർന്നത് . സ്വയം അറിഞ്ഞ് എത്തിയതാണ്, തന്റെ സത്യ സന്തത പോലീസിന് മനസ്സിലായി എന്നും രജിത് മാധ്യമങ്ങളോട് പറയുക ഉണ്ടായി.

വീഡിയോ കാണാം

കടപ്പാട് : Mollywood Movie Events

Krithika Kannan