Categories: Film News

‘അന്ന് ജീവിക്കാന്‍ ആകില്ല എന്ന് കണ്ടു ആത്മഹത്യാ ചെയ്തിരുന്നെങ്കില്‍’ വായിക്കേണ്ട കുറിപ്പ്

ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിടുന്നവരുണ്ട്. ചിലര്‍ പ്രതിസന്ധികളെ ധൈര്യപൂര്‍വം നേരിടും. എന്നാല്‍ ചിലര്‍ പരാജയം സമ്മതിക്കും. അങ്ങനെയുള്ളവരാണ് ജീവനൊടുക്കന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. പ്രതിസന്ധികളെ നേരിട്ട് സധൈര്യം മുന്നോട്ട് പോയി നമുക്ക് ചെയ്യാന്‍ പറ്റുന്നതെന്താണെന്ന് കണ്ടെത്തി ജീവിതത്തില്‍ വിജയിക്കുന്നവരുണ്ട്. അത്തരത്തിലൊരാളാണ് രേഖ കെ നായര്‍ എന്ന യുവതി. രേഖ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കേണ്ടതാണ്.

 

Fb പോലുള്ള ഓൺലൈൻ മാധ്യമം എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്നുള്ളതിന് ഒരു ഉത്തമ ഉദാഹരണം ആണ് ഞാനും എന്റെ ജീവിതവും,സംരംഭവും…ഞാൻ രേഖ…കോഴിക്കോട്പന്തീരാങ്കാവിൽ ഒരു സാധാരണ യിൽ സാധാരണ വീട്ടിൽ ജനിച്ചു വളർന്നു…pre ഡിഗ്രി വരെ വിദ്യാഭ്യാസം….പിന്നീട് ഫാഷൻ ഡിസൈനിങ്,ബ്യൂട്ടീഷ്യൻ കോഴ്സ് എല്ലാം പഠിച്ചു ഒരു parlour സ്വന്തം ആയി തുടങ്ങി…….ഒപ്പം കുടുംബജീവിതം…രണ്ടുകുട്ടികൾ…അവരുടെ കാര്യങ്ങളും,ജോലിയും ഒരേപോലെ കൊണ്ട് പോയി…ആത്മാർത്ഥമായി കൂട്ടുകാരെ പോലെ ഇടപെടുന്നത് കൊണ്ട് ഒരുപാട് കസ്റ്റമർ ഉണ്ടായിരുന്നു….
പക്ഷെ കുടുംബജീവിതം താള പിഴകളിലൂടെ കടന്നു പോകുന്ന സമയം കൂടെ ആയിരുന്നു….ഡിപ്രെഷൻ,ടെൻഷൻ എല്ലാം ആയി ജീവിതം വല്ലാതെ സ്ട്രഗിൾ ചെയ്തു കൊണ്ടിരുന്നു….അതിനോട് സമരസപ്പെടാൻ ശ്രമിച്ചുകൊണ്ട് ഇരുന്നു..15വർഷത്തെ ശ്രമം പരാജയപെട്ടു..ഒപ്പം ഡിസ്ക് കാര്യമായി പണിമുടക്കി…കട്ടിലിൽ കിടക്കാനും,തറയിൽ നിൽക്കാനും വയ്യാതെ രാത്രി മുഴുവൻ വാവിട്ടു നിലവിളിച്ചു കൊണ്ട് ഒരു വർഷം ഇരുട്ട് മുറിയിൽ….parlour അടച്ചു പൂട്ടി…സ്വന്തം വീട്ടിലേക്കു കുട്ടികളെ കൊണ്ട് പോന്നു…ആളുകളുടെ മുഖത്ത് നോക്കാൻ തകർന്നു പോയ കുടുംബജീവിതം കൊണ്ട് നാണക്കേടും ആയി ഒരു വർഷം…
അപ്പോൾ മുട്ടിയ വാതിലിൽ ഒന്ന് കുവൈറ്റിൽ ഒരു വിസയുടെ രൂപത്തിൽ ആയിരുന്നു.ബ്യൂട്ടീഷ്യൻ….അവിടെയും ജീവിതം എന്നെ പരിചയപ്പെടുത്തി…ഒന്നര വർഷം കൊണ്ട് ശരിക്കു സാലറി ഇല്ല…ഭക്ഷണം ഇല്ല..19ദിവസത്തെ ചിക്കൻപോക്സ്,ഒരു നേരത്തെ വിശപ്പു മാറ്റാൻ പോലും food ഇല്ലാതെ ഉണ്ടായിരുന്ന കുഞ്ഞു ചെയിൻ അവിടെ വിറ്റ് ടിക്കറ്റ് എടുത്തു ഒരു സുഹൃത്തിന്റെ കൂടെ സഹായത്താൽ നാട്ടിലെത്തി…പിന്നീട് ആ സുഹൃത്ത്‌ വീണ്ടും സഹായിച്ചു അബുദബിയിലേക്ക് ഒരു ടിക്കറ്റ്,വിസയുമെടുത്തു ഒരുമാസത്തെ തിരച്ചിലിനോടുവിൽ പാർലറിൽ വീണ്ടും ജോലി സങ്കടിപ്പിച്ചു…ഒരു ദിവസം പോലും അവധി ഇല്ലാതെ 12″16hour ഒരേ ഇരുപ്പിൽ ജോലി ചെയ്തു നട്ടെല്ലും,കഴുത്തും വീണ്ടും പണിമുടക്കി തിരിച്ചു നാട്ടിലേക്കു ഒന്നര വർഷം കൊണ്ട്…
പിന്നെത്തെ പരീക്ഷണം ആഗ്രയിൽ ഒരു shoe കമ്പനി യിൽ ആയിരുന്നു….രണ്ടര വർഷം കൊടും ചൂടിൽ നിലത്തു വെള്ളമൊഴിച്ചു കിടന്ന ആദ്യത്തെ വർഷം…ദേഹം ചുട്ടു പുകയും…ചെറുത്തു നിൽപ്പിന്റ രണ്ടര വർഷം..അപ്പോൾ ആണ് ലോകം മുഴുവൻ സ്തംഭിച്ചത് കൊറോണയുടെ രൂപത്തിൽ…ഒപ്പം ഞാനും…ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല…ഒരു റൂമിൽ 24hour ഒറ്റക്കു…സംസാരിക്കാൻ ആരുമില്ല..tv,paper,ബുക്സ് ഒന്നുമില്ലാത്ത 120ദിവസങ്ങൾ എന്നെ മാനസികമായി തളർത്തി..ആത്മഹത്യ ചെയ്യാൻ പല കുറി ചിന്തിച്ചു…കഠിനമായ ഡിപ്രെഷൻ…അവസാനം ആദ്യമായ് ഓടിയ ട്രെയിനിൽ നാട്ടിലേക്കു..ഒരുമാസം നീണ്ടുനിന്ന കോറന്റയിൻ…എങ്ങനെ മുന്നോട്ടു പോകും എന്നറിയാതെ പകച്ചു നിന്ന ദിവസങ്ങൾ….ഉണ്ടായിരുന്നത് കുറച്ചു കടം മാത്രം….എന്തു ചെയ്യാം എന്നാലോചിച് ഉറക്കമില്ലാത്ത രാവുകൾ..
അപ്പോൾ ആണ് രേരാ brand എന്ന ആശയം മനസ്സിൽ വന്നത്…parlour ഉള്ളപ്പോ കാച്ചെണ്ണ കൊണ്ട് hot ഓയിൽ ചെയ്യാറുണ്ടായിരുന്നു…കസ്റ്റമർ ക്കു കൊടുത്തു വിടലും ഉണ്ടായിരുന്നു…അവർക്കൊക്കെ കിട്ടിയ റിസൾട്ട്‌ ന്റെ ധൈര്യത്തിൽ കാച്ചെണ്ണയിലേക്ക് കടക്കാം എന്ന് ചിന്തിച്ചു ഉറപ്പിച്ചു….fbyile 20സുഹൃത്തുക്കളുടെ നല്ല മനസ് കൊണ്ട് വെറും 6000₹ക്കു തുടങ്ങിയത് ആണ് കാച്ചെണ്ണ വിൽപ്ന….പിന്നീട് എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല….കാച്ചെണ്ണ…മുഖത്തും ശരീരത്തും തേക്കാൻ face and body care…താളി സോപ്പ്,pure herbal bath സോപ്പ്..ഉണക്കി പൊടിപ്പിച്ചു എടുക്കുന്ന മുഖകുരുവിനു ഉള്ള pack..കുഞ്ഞുങ്ങൾക്കുള്ള hair and body care അങ്ങനെ ഓരോന്നോരോന്നായ് രേരാ വലുതായി കൊണ്ടിരിക്കുന്നു…ഒപ്പം രേരാ കുടുംബവും…
ഞാൻ അന്ന് ജീവിക്കാൻ ആകില്ല എന്ന് കണ്ടു ആത്മഹത്യാ ചെയ്തിരുന്നെങ്കിൽ എത്ര പേരുടെ പുഞ്ചിരി നഷ്ടപ്പെട്ടേനെ എനിക്ക്…..ഓരോരുത്തർക്കും മുടി വളരുമ്പോൾ..കുഞ്ഞു മുടി വന്നു രേഖ…thick കൂടി,കൊഴിച്ചിൽ നിന്ന്…താരൻ പൂർണമായും മാറി…പശ തേച്ചപോലെ ഒട്ടി നില്കുന്നുണ്ട് കൊഴിയാതെ….തിളങ്ങുന്നുണ്ട് എന്നൊക്കെ കേട്ടു എന്റെ സന്തോഷം ഇരട്ടിയാകുന്ന എത്ര മോമെൻറ്സ്…
വരണ്ട സ്കിൻ കൊണ്ട് കഷ്ടപ്പെട്ട് പല dr മാരെകണ്ടു…ഒരുപാട് വിലയുടെ ക്രീം,ointement പരാജയപ്പെട്ടിടത്തു രേരാ യുടെ face and body care തിളക്കമുള്ളതും,മിനുസവുമായ ചർമം നിലനിർത്താൻ സഹായിക്കുന്നത് കാരണം എത്ര i love you കൾ,ഉമ്മകൾ എനിക്ക് കിട്ടിയേക്കുന്നു…..പ്രായം കുറക്കുക എന്നാണല്ലോ നമ്മൾ ഓരോരുത്തരും ചിന്തിക്കുക…പത്തു വയസ് കുറച്ചു യൗവനം നിലനിർത്താൻ ഞാൻ നിങ്ങളെ സഹായിക്കാം എന്ന് പറയുമ്പോൾ ഓരോരുത്തരെ മുഖത്തെ സൂര്യനുദിച്ച ഭാവങ്ങൾ ഞാൻ മനകണ്ണിൽ കാണാറുണ്ട്…
എനിക്ക് ആരും വെറും കസ്റ്റമർ അല്ല…ഓരോരുത്തരെ അടുത്തും പോയി ചോദിച്ചു അഭിപ്രായം അറിയും…കൂടുതൽ റിസൾട്ട്‌ കിട്ടാൻ ചെയ്യേണ്ട കാര്യം പറഞ്ഞു കൊടുക്കും…കഴിക്കേണ്ട ഭക്ഷണം പോലും….അതുകൊണ്ട് തന്നെ ഒരു കുടുംബം പോലെയാണ് ഞാനും,അവരും തമ്മിലുള്ള ബന്ധം….ഇന്നെനിക്കു തിരിഞ്ഞു നോക്കുമ്പോൾ എന്നെ പെരുവഴിയിൽ വലിച്ചു എറിഞ്ഞവരോടുള്ള നന്ദി രേഖപെടുത്താൻ വാക്കുകൾ ഇല്ലന്ന് മാത്രമേ ഞാൻ പറയു…അങ്ങനെ ഒന്ന് സംഭവിച്ചത് കൊണ്ട് മാത്രം ആണല്ലോ ഞാൻ ഇത്രയും ദൂരം പിന്നീട്ടത്…വിജയിച്ചു ഞാൻ എന്റെ ജീവിതത്തോട് എന്ന് എനിക്ക് 100%പറയാൻ ആകും…രേരാ യും ഞാനും,എന്റെ കുഞ്ഞു സന്തോഷങ്ങളുമായി ഇനിയും ഒരുപാട് നാൾ ഇങ്ങനെ പോകണം…ഓരോ മുഖത്തെ സന്തോഷ ചിരി കണ്ടു കൊണ്ട്

 

Gargi