നടി, മോട്ടിവേഷണൽ സ്പീക്കർ, അവതാരക, എഴുത്തുകാരി, ലൈഫ് കോച്ച്, സ്റ്റുഡന്റ് കൺസൽട്ടന്റ് തുടങ്ങി പല മേഖലകളിൽ സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് രേഖ നായർ. സ്ത്രീകൾക്കെതിരെ നടക്കുന്ന സംഭവങ്ങളിൽ പ്രതികരിക്കാൻ രേഖ നായർ മടിക്കാറില്ല. അധിക്ഷേപകരമായ പരാമർശം നടത്തിയ ബയിൽവാൻ രംഗനാഥൻ എന്ന നടനെ നടുറോഡിൽ വെച്ച് രേഖ ചോദ്യം ചെയ്യുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. വളരെ ബോൾഡായി സംസാരിക്കുന്ന രേഖയ്ക്ക് നേരത്തെ ജീവിതത്തിൽ പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ച് രേഖ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്ലസ് ടു കഴിഞ്ഞ് കോളേജിൽ പോകുന്ന ആദ്യ വർഷം തന്നെ കല്യാണം നടന്നു. പെട്ടെന്ന് വിവാഹ മോചനവും നടന്നു. രണ്ട് വർഷം മുമ്പാണ് രണ്ടാമതും വിവാഹിതയായത്. ഒന്നും അറിയാത്ത പ്രായത്തിലാണ് ആദ്യ വിവാഹം. കുടുംബം കഷ്ടപ്പാടിലായിരുന്നു. അതിനാൽ ആര് ചോദിച്ചാലും മകളെ കല്യാണം കഴിച്ചയക്കാം എന്നാണ് അച്ഛൻ ചിന്തിച്ചത്. കാരണം രണ്ട് പവൻ പോലും വാങ്ങി എനിക്ക് കല്യാണം നടത്താനുള്ള നില ഇല്ലായിരുന്നു. ഏക്കർ കണക്കിന് സ്ഥലമുണ്ട്. അത് വിറ്റ് കല്യാണം നടത്താം.
പുറമേക്ക് താൻ ദേഷ്യക്കാരിയാണുമെന്ന് തോന്നുമെങ്കിലും താൻ വളരെ റൊമാന്റിക്കായി വ്യക്തിയാണ്. എന്നാൽ സമൂഹം തന്നോട് പെരുമാറുന്നത് പോലെയാണ് തിരിച്ച് പ്രതികരിക്കാറെന്നും നടി ചൂണ്ടിക്കാട്ടി. അതേസമയം പെൺകുട്ടികൾ സ്വാതന്ത്ര്യം കിട്ടിയെന്ന് കരുതി തെറ്റായ വഴിക്ക് പോകുന്നതിന് താനെതിരാണെന്നും രേഖ നായർ വ്യക്തമാക്കി. മദ്യപിക്കുന്നത് തെറ്റാണോയെന്ന് ചോദിച്ചാൽ തെറ്റാണെന്ന് ഞാൻ പറയും. മദ്യപിച്ച് കരൾ രോഗം വന്നാൽ അത് അഭിമുഖീകരിക്കാൻ പറ്റുമോ എന്ന് ആലോചിക്കണം. ഇഷ്ടമുള്ളയാളോടൊപ്പം ഓടിപ്പോകാം, പക്ഷെ അവിടെ നിന്ന് ആ പയ്യന്റെ കൂടെ അവസാനം വരെ ജീവിക്കാൻ പറ്റുമോയെന്ന് ചിന്തിക്കണമെന്നും രേഖ നായർ ചൂണ്ടിക്കാട്ടി.