’17 വയസിലെ കല്യാണവും വിവാഹമോചനവും’ ; 3 തവണ ആത്മഹത്യക്ക് ശ്രമിച്ചെന്നും രേഖ നായർ

നടി, മോട്ടിവേഷണൽ സ്പീക്കർ, അവതാരക, എഴുത്തുകാരി, ലൈഫ് കോച്ച്, സ്റ്റുഡന്റ് കൺസൽട്ടന്റ് തുടങ്ങി പല മേഖലകളിൽ  സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് രേഖ നായർ. സ്ത്രീകൾക്കെതിരെ നടക്കുന്ന സംഭവങ്ങളിൽ പ്രതികരിക്കാൻ രേഖ നായർ മടിക്കാറില്ല. അധിക്ഷേപകരമായ…

നടി, മോട്ടിവേഷണൽ സ്പീക്കർ, അവതാരക, എഴുത്തുകാരി, ലൈഫ് കോച്ച്, സ്റ്റുഡന്റ് കൺസൽട്ടന്റ് തുടങ്ങി പല മേഖലകളിൽ  സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് രേഖ നായർ. സ്ത്രീകൾക്കെതിരെ നടക്കുന്ന സംഭവങ്ങളിൽ പ്രതികരിക്കാൻ രേഖ നായർ മടിക്കാറില്ല. അധിക്ഷേപകരമായ പരാമർശം നടത്തിയ ബയിൽവാൻ രം​ഗനാഥൻ എന്ന നടനെ നടുറോഡിൽ വെച്ച് രേഖ ചോദ്യം ചെയ്യുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. വളരെ ബോൾഡായി സംസാരിക്കുന്ന രേഖയ്ക്ക് നേരത്തെ ജീവിതത്തിൽ പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ച് രേഖ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്ലസ് ടു കഴിഞ്ഞ് കോളേജിൽ പോകുന്ന ആദ്യ വർഷം തന്നെ കല്യാണം നടന്നു. പെട്ടെന്ന് വിവാഹ മോചനവും നടന്നു. രണ്ട് വർഷം മുമ്പാണ് രണ്ടാമതും വിവാഹിതയായത്.  ഒന്നും അറിയാത്ത പ്രായത്തിലാണ് ആദ്യ വിവാഹം. കുടുംബം കഷ്ടപ്പാടിലായിരുന്നു. അതിനാൽ ആര് ചോദിച്ചാലും മകളെ കല്യാണം കഴിച്ചയക്കാം എന്നാണ് അച്ഛൻ ചിന്തിച്ചത്. കാരണം രണ്ട് പവൻ പോലും വാങ്ങി എനിക്ക് കല്യാണം നടത്താനുള്ള നില ഇല്ലായിരുന്നു. ഏക്കർ കണക്കിന് സ്ഥലമുണ്ട്. അത് വിറ്റ് കല്യാണം നടത്താം.

എന്നാൽ ആ സ്ഥലം കൊണ്ടാണ് ജീവിക്കുന്നത്. കല്യാണം കഴിഞ്ഞ് പതിനെട്ടര വയസിൽ എനിക്ക് കുഞ്ഞ് പിറന്നു. കുഞ്ഞ് പിറക്കുമ്പോൾ എന്റെയടുത്ത് ഭർത്താവില്ല. കോയമ്പത്തൂരിലാണ് പ്രസവിച്ചത്. അച്ഛനും അമ്മയും കേരളത്തിലാണ്. അന്ന് ഫോണില്ല. കത്തെഴുതിയാണ് അറിയിച്ചതെന്നും രേഖ നായർ വ്യക്തമാക്കി. 17 വയസിലാണ് കല്യാണം നടന്നത്. ഇന്നെനിക്ക് 37 വയസായി. 20 വർഷത്തിനുള്ളിൽ ജീവിതത്തിൽ വലിയ മാറ്റം ഞാൻ കണ്ടു. വീടും കാറുമായി. ജീവിതത്തിൽ പറ്റാത്ത കാര്യമൊന്നുമില്ലെന്നാണ് തന്റെ വിശ്വാസമെന്നും രേഖ നായർ വ്യക്തമാക്കി. താൻ ആത്മഹത്യക്ക് തുനിഞ്ഞ സാഹചര്യത്തെക്കുറിച്ചും രേഖ നായർ സംസാരിച്ചു. മൂന്ന് തവണ ഞാൻ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. ഞാൻ ഐഎഎസ് എക്സാം എഴുതുന്നുണ്ടായിരുന്നു. എന്നാൽ എന്റെ സർട്ടിഫിക്കറ്റുകൾ കീറിക്കളഞ്ഞു. എന്റെ പേപ്പറുകൾ കീറിക്കളയാൻ നീ ആരാണെന്ന് ചോദിച്ച് വീണ്ടും ഡി​ഗ്രി പഠനം തുടർന്നു. കീറിക്കളഞ്ഞയാളെ വേണ്ടെന്ന് വെച്ച് ഞാൻ പഠിക്കാൻ തു‌ടങ്ങി. ജീവിതം അവസാനിപ്പിക്കാൻ തോന്നിയ ഘട്ടത്തിലെല്ലാം തനിക്ക് സ്വയം തിരിച്ചറിവ് ഉണ്ടായിട്ടുണ്ടെന്നും രേഖ നായർ തുറന്ന് പറഞ്ഞു. മരിക്കാൻ എളുപ്പമാണ്. ജീവിക്കുകയെന്നത് കഠിനമാണ്. അതിനെ എങ്ങനെ നേരിടുന്നു എന്നതിനാലാണ് കാര്യമെന്നും രേഖ നായർ ചൂണ്ടിക്കാട്ടി.


പുറമേക്ക് താൻ ദേഷ്യക്കാരിയാണുമെന്ന് തോന്നുമെങ്കിലും താൻ വളരെ റൊമാന്റിക്കായി വ്യക്തിയാണ്. എന്നാൽ സമൂഹം തന്നോട് പെരുമാറുന്നത് പോലെയാണ് തിരിച്ച് പ്രതികരിക്കാറെന്നും നടി ചൂണ്ടിക്കാട്ടി. അതേസമയം പെൺകുട്ടികൾ സ്വാതന്ത്ര്യം കിട്ടിയെന്ന് കരുതി തെറ്റായ വഴിക്ക് പോകുന്നതിന് താനെതിരാണെന്നും രേഖ നായർ വ്യക്തമാക്കി. മദ്യപിക്കുന്നത് തെറ്റാണോയെന്ന് ചോദിച്ചാൽ തെറ്റാണെന്ന് ഞാൻ പറയും. മദ്യപിച്ച് കരൾ രോ​ഗം വന്നാൽ അത് അഭിമുഖീകരിക്കാൻ പറ്റുമോ എന്ന് ആലോചിക്കണം. ഇഷ്ടമുള്ളയാളോടൊപ്പം ഓടിപ്പോകാം, പക്ഷെ അവിടെ നിന്ന് ആ പയ്യന്റെ കൂടെ അവസാനം വരെ ജീവിക്കാൻ പറ്റുമോയെന്ന് ചിന്തിക്കണമെന്നും രേഖ നായർ ചൂണ്ടിക്കാട്ടി.