ലക്ഷ്മിയ്ക്കുള്ളത് ആത്മാര്‍ഥ സ്‌നേഹം!! എല്ലാ മാസവും പതിനാലാം തീയ്യതി മുടങ്ങാതെ പൈസ കിട്ടാറുണ്ട്- രേണു സുധി

മലയാളി മനസ്സില്‍ നോവോര്‍മ്മയാണ് നടന്‍ കൊല്ലം സുധി. അകാലത്തില്‍ പൊലിഞ്ഞു പോയ കലാകാരന് ഏറെ ആരാധകരുണ്ട്. ജനപ്രിയ താരമായിരിക്കെയാണ് കൊല്ലം സുധി അകാലത്തില്‍ വിട പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനായിരുന്നു സുധിയുടെ ജീവനെടുത്ത ദുരന്തം. സുധിയുടെ കുടുംബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്.

സുധിയുടെ ഭാര്യ രേണു സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമാണ്. വലിയ സൈബര്‍ ആക്രമണവും സുധിയുടെ വിയോഗശേഷം രേണു നേരിടാറുണ്ട്. ഒരുങ്ങി നടക്കുന്നതും റീല്‍സ് ചെയ്യുന്നതുമെല്ലാം വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. രേണു പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാറുണ്ട്.

ഇപ്പോഴിതാ ലക്ഷ്മി നക്ഷത്രയെ കുറിച്ച് പങ്കിടുകയാണ് രേണു. സുധിയുടെ കുടുംബവുമായി അടുത്ത ബന്ധു കാത്തുസൂക്ഷിക്കുന്നയാളാണ് ലക്ഷ്മി. സ്റ്റാര്‍ മാജിക് ഷോ മുതലാണ് സുധിയും ലക്ഷ്മിയും അടുത്തത്. സുധിയുടെ വിയോഗ ശേഷവും രേണുവിനെയും മക്കളെയും ലക്ഷ്മി ചേര്‍ത്ത് പിടിക്കുന്നുണ്ട്. കുടുംബത്തിന് മുടങ്ങാതെ ലക്ഷ്മിയുടെ സഹായവും എത്താറുണ്ട്. ഇക്കഴിഞ്ഞ ക്രിസ്തുമസിന് ലക്ഷ്മി സര്‍പ്രൈസുമായിട്ടെത്തിയിരുന്നു. അതെല്ലാം തന്റെ ചാനലിലൂടെ ലക്ഷ്മി പങ്കുവച്ചിരുന്നു.

ലക്ഷ്മി എല്ലാമാസവും ഒരു തുക മുടങ്ങാതെ തരാറുണ്ടെന്ന് രേണു പറയുന്നു. തനിക്കും പപ്പയ്ക്കും ഇതുവരെ ജോലി ഒന്നും ആകാത്തത് കൊണ്ടാണ് ലക്ഷ്മി പൈസ തരുന്നത്. എല്ലാ മാസവും പതിനാലാം തീയ്യതി അവളുടെ പൈസ കിട്ടും. കഷ്ടപ്പാടുണ്ടെങ്കിലും ഇതുവരെ ചോദിക്കാതെയാണ് അവള്‍ പൈസ തരുന്നതെന്നും രേണു പറയുന്നു.

ലക്ഷ്മി ഇക്കാര്യം പുറത്ത് പറഞ്ഞിട്ടില്ല. ആരോടും പറഞ്ഞിട്ടില്ല, എന്റെ കുടുംബത്തിന് മാത്രം അറിയുന്ന കാര്യമാണെന്നും രേണു പറയുന്നു. ലക്ഷ്മിക്ക് തങ്ങളോട് ആത്മാര്‍ത്ഥ സ്നേഹമാണുള്ളത്. അതുകൊണ്ടാണ് താന്‍ ഇത് എല്ലായിടത്തും തുറന്നു പറയുന്നതെന്നും രേണു പറയുന്നു.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago