ലക്ഷ്മിയ്ക്കുള്ളത് ആത്മാര്‍ഥ സ്‌നേഹം!! എല്ലാ മാസവും പതിനാലാം തീയ്യതി മുടങ്ങാതെ പൈസ കിട്ടാറുണ്ട്- രേണു സുധി

മലയാളി മനസ്സില്‍ നോവോര്‍മ്മയാണ് നടന്‍ കൊല്ലം സുധി. അകാലത്തില്‍ പൊലിഞ്ഞു പോയ കലാകാരന് ഏറെ ആരാധകരുണ്ട്. ജനപ്രിയ താരമായിരിക്കെയാണ് കൊല്ലം സുധി അകാലത്തില്‍ വിട പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനായിരുന്നു സുധിയുടെ ജീവനെടുത്ത…

മലയാളി മനസ്സില്‍ നോവോര്‍മ്മയാണ് നടന്‍ കൊല്ലം സുധി. അകാലത്തില്‍ പൊലിഞ്ഞു പോയ കലാകാരന് ഏറെ ആരാധകരുണ്ട്. ജനപ്രിയ താരമായിരിക്കെയാണ് കൊല്ലം സുധി അകാലത്തില്‍ വിട പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനായിരുന്നു സുധിയുടെ ജീവനെടുത്ത ദുരന്തം. സുധിയുടെ കുടുംബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്.

സുധിയുടെ ഭാര്യ രേണു സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമാണ്. വലിയ സൈബര്‍ ആക്രമണവും സുധിയുടെ വിയോഗശേഷം രേണു നേരിടാറുണ്ട്. ഒരുങ്ങി നടക്കുന്നതും റീല്‍സ് ചെയ്യുന്നതുമെല്ലാം വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. രേണു പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാറുണ്ട്.

ഇപ്പോഴിതാ ലക്ഷ്മി നക്ഷത്രയെ കുറിച്ച് പങ്കിടുകയാണ് രേണു. സുധിയുടെ കുടുംബവുമായി അടുത്ത ബന്ധു കാത്തുസൂക്ഷിക്കുന്നയാളാണ് ലക്ഷ്മി. സ്റ്റാര്‍ മാജിക് ഷോ മുതലാണ് സുധിയും ലക്ഷ്മിയും അടുത്തത്. സുധിയുടെ വിയോഗ ശേഷവും രേണുവിനെയും മക്കളെയും ലക്ഷ്മി ചേര്‍ത്ത് പിടിക്കുന്നുണ്ട്. കുടുംബത്തിന് മുടങ്ങാതെ ലക്ഷ്മിയുടെ സഹായവും എത്താറുണ്ട്. ഇക്കഴിഞ്ഞ ക്രിസ്തുമസിന് ലക്ഷ്മി സര്‍പ്രൈസുമായിട്ടെത്തിയിരുന്നു. അതെല്ലാം തന്റെ ചാനലിലൂടെ ലക്ഷ്മി പങ്കുവച്ചിരുന്നു.

ലക്ഷ്മി എല്ലാമാസവും ഒരു തുക മുടങ്ങാതെ തരാറുണ്ടെന്ന് രേണു പറയുന്നു. തനിക്കും പപ്പയ്ക്കും ഇതുവരെ ജോലി ഒന്നും ആകാത്തത് കൊണ്ടാണ് ലക്ഷ്മി പൈസ തരുന്നത്. എല്ലാ മാസവും പതിനാലാം തീയ്യതി അവളുടെ പൈസ കിട്ടും. കഷ്ടപ്പാടുണ്ടെങ്കിലും ഇതുവരെ ചോദിക്കാതെയാണ് അവള്‍ പൈസ തരുന്നതെന്നും രേണു പറയുന്നു.

ലക്ഷ്മി ഇക്കാര്യം പുറത്ത് പറഞ്ഞിട്ടില്ല. ആരോടും പറഞ്ഞിട്ടില്ല, എന്റെ കുടുംബത്തിന് മാത്രം അറിയുന്ന കാര്യമാണെന്നും രേണു പറയുന്നു. ലക്ഷ്മിക്ക് തങ്ങളോട് ആത്മാര്‍ത്ഥ സ്നേഹമാണുള്ളത്. അതുകൊണ്ടാണ് താന്‍ ഇത് എല്ലായിടത്തും തുറന്നു പറയുന്നതെന്നും രേണു പറയുന്നു.