രണ്ട് മനുഷ്യരുടെ സ്വകാര്യ വീഡിയോ കണ്ടിട്ട് അവളെ കൊല്ലണം അവന്‍ ടോക്സിക് ആണ് എന്നൊക്കെ വിധിക്കാന്‍ നിങ്ങള്‍ ആരാണ്???

ദിവസങ്ങള്‍ക്ക് മുമ്പാണ് ഭാര്യയുടെ അവിഹിതം കൈയ്യോടെ പൊക്കിയ മനോവിഷമത്തില്‍ പ്രവാസിയായ ബൈജു രാജു ജീവനൊടുക്കിയത്. താന്‍ ജീവനൊടുക്കിയത് ചെയ്യുന്നതിനുള്ള കാരണവും ഭാര്യയുടെ അവിഹിതത്തെ പറ്റിയും ബൈജു വീഡിയോയില്‍ പങ്കുവച്ചിരുന്നു.

ഇതിനുപിന്നാലെ ബൈജുവിന്റെ ഭാര്യക്കും ഭാര്യവീട്ടുകാര്‍ക്കും നേരെ ഗുരുതരമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ബൈജുവിന്റെ ഭാഗത്താണ് ന്യായമെന്ന് ഒരു വിഭാഗവും അതല്ല ഭാര്യയുടെ ഭാഗത്താണ് ന്യായമെന്നുമാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

ഇപ്പോഴിതാ, വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും മോഡലുമായ രശ്മി ആര്‍ നായര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പിലൂടെയാണ് രശ്മി പറയുന്നത്.

വിവാഹേതര ലൈംഗിക ബന്ധം കുറ്റം അല്ലാതാക്കി കൊണ്ടുള്ള വിധി പാസാക്കുന്ന സമയം സുപ്രീം കോടതി പറഞ്ഞത് അത് ഡിവോഴ്‌സിനുള്ള കാരണമായി പരിഗണിക്കാം എന്നാണ്. അതിനപ്പുറം അതില്‍ കുറ്റമൊന്നുമില്ല. വിവാഹ ജീവിതവും കുടുംബവും ഒക്കെയാണ് ജീവിതത്തിന്റെ പരമോന്നത ലക്ഷ്യങ്ങള്‍ എന്ന് പറഞ്ഞു പഠിപ്പിച്ച ഒരു സമൂഹത്തില്‍ ചിലപ്പോള്‍ മനുഷ്യന്‍ ഡിവോഴ്സ് എന്നൊക്കെ കേട്ടാല്‍ അതില്‍ ഭേദം മരണമാണ് എന്നൊക്കെ ചിന്തിച്ച് തകര്‍ന്നു പോയേക്കാം എന്നാണ് രശ്മി പറയുന്നത്.

രണ്ടു മനുഷ്യര്‍ തമ്മിലുള്ള നാല് സ്വകാര്യ സംഭാഷണങ്ങളുടെ വീഡിയോ റിക്കോര്‍ഡിങ്ങും കണ്ടിട്ട് അവളെ കൊല്ലണം അവന്‍ ടോക്സിക് ആണ് എന്നൊക്കെ വിധി പ്രഖ്യാപിക്കാന്‍ നിങ്ങള്‍ ആരാണ്. നിങ്ങളുടെ മകനോ മകളോ ഒന്നും നാളെ ഇങ്ങനെ തകര്‍ന്നു പോകാതിരിക്കണം എങ്കില്‍, ഈ വിവാഹം എന്ന് പറയുന്നത് വലിയ തേങ്ങാ ഒന്നും അല്ല, അത് കഴിച്ചില്ലേലും ഒന്നും സംഭവിക്കില്ല, ഡിവോഴ്സ് എന്നത് ഒരു കരാര്‍ അവസാനിപ്പിക്കല്‍ മാത്രമാണ് അല്ലാണ്ട് അവിടെ ഒന്നും അവസാനിക്കുന്നില്ല എന്ന് പഠിപ്പിച്ചു കൊടുക്കുക. അങ്ങനെ ഒരു ബോധം ഉണ്ടായിരുന്നെങ്കില്‍ ആ മനുഷ്യന്‍ ഇന്നും ഭൂമിയില്‍ ഉണ്ടായേനെ’ എന്നാണ് രശ്മി മുന്നറിയിപ്പായി പറയുന്നത്.

Anu

Recent Posts

മുൻപ് താൻ പല ബന്ധങ്ങളിലും ചാടിവീണിട്ടുണ്ട്! പണത്തിന്റെ കാര്യത്തിൽ അവർ എന്നെ ചതിച്ചു,ഓവിയ

മലയാളത്തിലും, തമിഴിലും ഒരുപോലെ സാനിധ്യം അറിയിച്ച നടിയാണ് ഓവിയ, അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തന്റെ റിലേഷന്‍ഷിപ്പുകളെ കുറിച്ച്  നടി…

17 mins ago

തന്റെ സങ്കൽപ്പത്തിലെ പെൺകുട്ടിയെക്കുറിച്ച് മനസ്സ് തുറന്ന് അർജുൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ആരാധകർക്ക് അറിയേണ്ടത് അർജുന്റേയും ശ്രീതുവിന്റെയും വിശേഷങ്ങൾ ആണ്. രണ്ട് പേരും തമ്മിൽ പ്രണയത്തിലാണോ, ബിഗ്ഗ്‌ബോസ്…

26 mins ago

നയൻതാര അല്ലു അർജുനെ അപമാനിച്ചോ? യഥാർത്ഥ പ്രശ്നം?

അല്ലു അർജുനും നയൻതാരയും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും, ഒരു അവാർഡ്ദാനച്ചടങ്ങിനിടെ ഉണ്ടായ നയൻതാരയുടെ പെരുമാറ്റം ആണ് ഈ പ്രശ്നങ്ങൾക്ക്…

37 mins ago

തന്റെ ആദ്യ പ്രണയം തുറന്നു പറഞ്ഞു ഷംന കാസിം

മലയാളികളുടെ പ്രിയ നടിയാണ് ഷംന കാസിം. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.…

49 mins ago

സിനിമാക്കാരന് താമസിക്കാൻ വീടില്ല എന്ന് അവർ തറപ്പിച്ച് പറഞ്ഞു, ശ്രീകാന്ത്

തെന്നിന്ത്യൻ സിനിമാലോകത് ഒരുക്കിലാത്ത സെൻസേഷൻ ആയ താരമാണ് ശ്രീകാന്ത്. എന്നാൽ 2010 മുതൽ നിങ്ങോട്ട് ശ്രീകാന്തിന് കരിയറിൽ വീഴ്ച സംഭവിച്ചു.…

57 mins ago

അസുഖം മറച്ചുവെച്ച് ​ഗെയിം കളിച്ച് സർവൈവ് ചെയ്ത സിജോ കാട്ടുതീയല്ല കൊടുങ്കാറ്റാണ്

സിജോ ജോൺ എന്ന യുട്യൂബറുടെ ജീവിതം തന്നെ മാറി മറിഞ്ഞത് ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ…

1 hour ago