കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പ്രതിഷേധിച്ച് കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയതിന് നടന് സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് നടനെതിരെ കേസെടുത്തത്. സുരേഷ് ഗോപിക്കും മറ്റ് ബിജെപി നേതാക്കള്‍ക്കുമെതിരെയാണ് കേസ് എടുത്തത്. പദയാത്ര നടത്തി വാഹനതടസ്സം സൃഷ്ടിച്ചതിനാണ് പൊലീസ് കേസെടുത്തത്.
കേസ് എടുത്ത പശ്ചാത്തലത്തില്‍ സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഓട്ടോഡ്രൈവറായ രേവന്ദ് ബാബു. ആലുവ സംഭവത്തിലുടെയും അരിക്കൊമ്പന് വേണ്ടിയിറങ്ങിയും വൈറലായിരുന്നു രേവന്ദ്.
കരുവനൂര്‍ കേസില്‍ പാവങ്ങള്‍ക്ക് വേണ്ടി പദയാത്ര നടത്തിയ സുരേഷ് ഗോപി ചേട്ടനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്റെ ഓട്ടോ വിറ്റിട്ടാണെങ്കിലും ഞാന്‍ അദ്ദേഹത്തെ ജാമ്യത്തിലെടുക്കും എന്നാണ് രേവന്ദ് പറയുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രേവന്ദ് താരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
‘കരുവനൂര്‍ കേസില്‍ പാവങ്ങള്‍ക്ക് വേണ്ടി പദയാത്ര നടത്തിയ സുരേഷ് ഗോപി ചേട്ടനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്റെ ഓട്ടോ വിറ്റിട്ടാണെങ്കിലും ഞാന്‍ ജാമ്യത്തിലെടുക്കും. സുരേഷ് ഗോപിച്ചേട്ടന് നിരപരാധിയാണെന്നും രേവന്ദി പറയുന്നു.
ഞാന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. മനുഷ്യന്മാരുടെ കൂടെയാണ് ഞാന്‍ എപ്പോഴും. എന്റെ പാര്‍ട്ടി മനുഷ്യപാര്‍ട്ടി. എന്റെ മതം മനുഷ്യവര്‍ഗ്ഗം. എന്റെ ജാതി മനുഷ്യജാതി’ -എന്നാണ് രേവന്ദ് കുറിച്ചത്.
സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിച്ച ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര ഈ മാസം 2 നായിരുന്നു. കരുവന്നൂര്‍ മുതല്‍ തൃശൂര്‍ വരെയുള്ള 18 കിലോമീറ്റര്‍ ദൂരമായിരുന്നു സഹകാരി സംരക്ഷണ പദയാത്ര നടന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…