Categories: Film News

അവൾ എന്റെ രക്തമാണ്, മകളുടെ ജനനത്തെക്കുറിച്ച് ആരും തിരക്കേണ്ട

നിരാവധി സിനിമകൾ കൊണ്ട് മലയാളികളുടെ പ്രിയങ്കരി ആയി മാറിയ നടിയാണ് രേവതി, ആശ കേളുണ്ണി എന്നാണ് രേവതിയുടെ യഥാർത്ഥ പേര്, മേജർ കേളുണ്ണിയുടെയും ലളിതയുടെയും മകളായി 1966ൽ കൊച്ചിയിൽ ആയിരുന്നു താരത്തിന്റെ ജനനം, ഏഴാം വയസ്സുമുതൽ ഭരതനാട്യം അഭ്യസിച്ച രേവതി 1979ൽ ചെന്നൈയിൽ അരങ്ങേറ്റം കുറിച്ചു. 1983ൽ ചെന്നൈയിൽ താമസിച്ചിരുന്ന കാലത്ത്, നായികയെ അന്വേഷിച്ചു നടന്ന ഭാരതിരാജ രേവതിയെ കാണാനിടയായി. അങ്ങനെ അദ്ദേഹത്തിന്റെ മൺ വാസനൈ എന്ന ചിത്രത്തിൽ നായികയായി തുടക്കം കുറിക്കാൻ അവസരം ലഭിച്ചു. തുടർന്ന് നാല് ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു.ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട്(1983) ആണ് നടിയുടെ ആദ്യ മലയാള ചിത്രം, 1986ൽ ആയിരുന്നു രേവതിയുടെ വിവാഹം, സംവിധായകനും ഛായാഗ്രാഹകനുമായ സുരേഷ് മേനോൻ ആയിരുന്നു രേവതിയുടെ കഴുത്തിൽ താലി ചാർത്തിയത് എന്നാൽ അധികം വൈകാതെ ഈ ബന്ധം അവസാനിക്കുക ആയിരുന്നു, എന്നാൽ താരത്തിന് ഒരു മകൾ ഉണ്ട് ഇപ്പോൾ, വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് രേവതിക്ക് മകൾ ജനിച്ചത്.

എന്നാൽ മകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ താരം പുറത്ത് വിട്ടിട്ടില്ല, ര്‍ത്താവുമായുള്ള വിവാഹമോചനം കഴിഞ്ഞായിരുന്നു രേവതിക്ക് കുഞ്ഞ് ജനിച്ചത്. എന്നാൽ തന്റെ മകളുടെ അച്ഛൻ ആരാണെന്ന് രേവതി പുറത്ത് പറഞ്ഞിട്ടില്ല, തന്റെ മകളുടെ അച്ഛൻ ആരാണെന്ന് ചോദിച്ചവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ, തന്റെ മകളുടെ അച്ഛൻ ആരാണെന്ന് ചോദിച്ച് ഇനി ആരും വരരുത്, അത് സ്വകാര്യമായി തന്നെ ഇരിക്കുമെന്നാണ് താരം പറയുന്നത് , ജീവിതത്തിൽ ഒറ്റക്കായപ്പോൾ ഓരോ കൂട്ട് വേണമെന്ന് തോന്നിയതിന്റെ ഫലമാണ് എന്റെ മകൾ, അവൾ എന്റെ രക്തം തന്നെയാണെന്നും രേവതി പറയുന്നു.

ഇതുവരെ നൂറ്റിയമ്പതോളം സിനിമകളിൽ തന്റെ അഭിനയ മുഹൂർത്തം കാഴ്ച്ച വെക്കാൻ രേവതിക്ക് കഴിഞ്ഞു. കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഒരു സെലെക്ടിവ് ആണ് രേവതി, കൂടുതലും ‘അമ്മ, വേഷങ്ങൾ ആണ് രേവതിയെ തേടി എത്തിയിട്ടുള്ളത് എന്നാൽ സീരിയസ് കഥ പത്രങ്ങൾ ചെയ്യുവാന് ആണ് രേവതിക്ക് ഇഷ്ട്ടം എന്ന് രേവതി പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്, ആഷിക് അബു ചിത്രം വൈറസിൽ അതി ഗംഭീര പ്രകടനമാണ് രേവതി കാഴ്ച വെച്ചത്, ആരോഗ്യ മന്ത്രി ആയിരുന്ന ശൈലജ ടീച്ചറിനെ ആണ് രേവതി അവതരിപ്പിച്ചത്

Krithika Kannan