സുഹാസിനി, ഭാനുപ്രിയ, മുതല്‍ ഉര്‍വശി, സരിത വരെ അഭിനയ പ്രധാന്യമുള്ള വേഷങ്ങൾ കാഴ്ച വെച്ച താരവിസ്മയം

വര്ഷങ്ങളായി തെന്നിന്ത്യയിൽ സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നായികയാണ് രേവതി, വളരെ ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ ശ്രദ്ധേയമായ നടിയാണ് രേവതി, ഭരതന്റെ സംവിധാനത്തിലെത്തിയ കാറ്റത്തേ കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് രേവതി മലയാള സിനിമയിലേക്ക് എത്തുന്നത്. നൂറ്റിയമ്പതോളം സിനിമകളിൽ തന്റെ അഭിനയ മുഹൂർത്തം കാഴ്ച്ച വെക്കാൻ രേവതിക്ക് കഴിഞ്ഞു. കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഒരു സെലെക്ടിവ് ആണ് രേവതി, കൂടുതലും ‘അമ്മ

വേഷങ്ങൾ ആണ് രേവതിയെ തേടി എത്തിയിട്ടുള്ളത് എന്നാൽ സീരിയസ് കഥ പത്രങ്ങൾ ചെയ്യുവാന് ആണ് രേവതിക്ക് ഇഷ്ട്ടം എന്ന് രേവതി പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്, ശക്തമായ ഒരു ഡോൺ കഥാപാത്രത്തെ തൻ അവതരിപ്പിക്കുവാൻ എന്നാഗ്രഹിക്കുന്നു എന്ന് രേവതി ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്.

കരിയറിന്റെ തുടക്ക കാലത്ത് അതികായന്മാരായ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് ഇന്ന് കാണുന്ന രേവതിയെ രൂപപ്പെടുത്തിയത്. ഭാരതിരാജ, ഭരതന്‍, മഹേന്ദ്രന്‍, ബാലു മഹേന്ദ്ര, പ്രിയദര്‍ശന്‍, മണിരത്‌നം എന്നിവരോടൊപ്പമെല്ലാം രേവതി പ്രവർത്തിച്ചിട്ടുണ്ട്. ഒരു വ്യക്തിയെ സംബന്ധിച്ച് വളരെയധികം വിലമതിക്കപ്പെടുന്ന ഒന്നാണ് അയാളുടെ നര്‍മ്മബോധം ആണ് ആരോഗ്യകരമായ നര്‍മ്മവും തമാശയുള്ള കഥാപാത്രങ്ങളും ഞാനിഷ്ടപ്പെടുന്നു. സിനിമകള്‍ സ്ത്രീ കേന്ദ്രീകൃതമെന്ന് പ്രത്യേക ലേബലില്‍

തരം തിരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് കരുതുന്നില്ലെന്നും രേവതി പറയുന്നു. ഇക്കാലത്ത് സംവിധായകര്‍ സ്ത്രീ അഭിനേതാക്കള്‍ക്കായി നല്ല വേഷങ്ങള്‍ എഴുതുന്നുണ്ടെങ്കിലും എണ്‍പതുകളിലാണ് ഏറ്റവും നല്ല സമയം എന്ന് രേവതി എപ്പോഴും പറയും.

ഒരിക്കൽ ആര് വയസ്സായ മകൾ എന്നോട് ചോദിച്ചു ഒരു നടന്‍ എന്ന് പറഞ്ഞാല്‍ എന്താണെന്ന്.അഭിനേതാക്കള്‍ക്ക് വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യാമെന്നും എല്ലാ ദിവസവും ഒരേ വ്യക്തി ആയിരിക്കില്ലെന്നും ഞാനവളോട് പറഞ്ഞു. എന്ന് രേവതി ഒരിക്കൽ പറഞ്ഞിരുന്നു.

Krithika Kannan