പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്. ഹൂ ഈസ്‌ പദ്മനാഭൻ!

അനന്തപദ്മനാഭൻ കാരണം ബുറെവി ചുഴലിക്കാറ്റ് പേടിച്ചു സ്വയം തൂങ്ങി ചത്തു എന്നൊക്കെ ഈ ഭക്തന്മാർ കൂവി വിളിക്കുന്നത് കുറെ കാണുന്നു. എന്തൊരു കോമഡി ആണ് നിങ്ങളൊക്കെ?? പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്. ഹൂ ഈസ്‌ പദ്മനാഭൻ?? എന്ന ചോദ്യം ആണ് സ്വയം ചോദിക്കേണ്ടത്. ഞാൻ തിരുവനന്തപുരത്താണ് താമസിക്കുന്നത്. ആ ഞാനും നിങ്ങളുമൊക്കെയടങ്ങുന്ന മനുഷ്യർക്ക്‌ പോലും ഭൂമിയിലെ ഒരിടവും സ്വന്തം എന്നു വിളിക്കാൻ പറ്റില്ല. ഭൂമിയെ ഞങ്ങൾക്കാവശ്യമുണ്ട്, ഭൂമിയ്ക്ക് ഞങ്ങൾ മനുഷ്യരെയും.

Revathi Sampath

പരസ്പരം കൈമാറുന്ന സ്നേഹമാണ് സഹവാസം. അധികാരവും വെട്ടിപിടിക്കലുകളുമല്ല. വെട്ടിപിടിച്ചാലും എന്നെന്നേക്കുമല്ല ഒന്നും. ഈ ഭൂമിയിലേക്ക് ലയിച്ചു പാറിപറക്കും ഓരോ മനുഷ്യരും.അന്ന് സ്വന്തം ചാരം പോലും ഒരിടത്ത് കിടക്കില്ല. എല്ലാ അതിർവരമ്പുകൾക്കുമപ്പുറം അലിഞ്ഞു ചേരുമത്‌. അപ്പോഴാണ് ഏതോ ഒരു പദ്മനാഭനെ കോൺട്രാക്ട് ഏൽപ്പിക്കുന്നത്. ഈ പദ്മനാഭൻ കൊറോണ തിരുവനന്തപുരത്ത് നിറഞ്ഞപ്പോൾ സ്വർണ കമ്പളിയിൽ മൂടിപ്പുതച്ച് കലവറയിൽ കിടന്നുറങ്ങിപ്പോയോടെ ഭക്തരെ?? !!!

Revathi Sampath

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ബുറൈവി  ചുഴലിക്കാറ്റ് വീശില എന്ന തരത്തിലെ വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പത്മനാഭസ്വാമി ക്ഷേത്രം അവിടെ ഉള്ളത് കൊണ്ടാണ് അങ്ങോട്ടേക്ക് ബുറൈവി വരില്ല എന്നാണ് ആളുകൾ പ്രചരിപ്പിച്ചത്. ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേവതി സമ്പത്ത്. ഇങ്ങനെ പ്രചാരണം നടത്തിയവരെ പരസ്യമായി പരിഹസിച്ചുകൊണ്ടുള്ള രേവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. രേവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകളും എത്തിയതോടെ വിഷയം ഒന്നുകൂടി കൊഴുക്കുകയാണ്.

Revathi Sampath

“മകളെ രേവതി, ഒരു പ്രദേശത്തിൻ്റെ അധിപൻ ആണ് പത്മനാഭൻ. ഒരു ജനനം ഉണ്ടാക്കാൻ ഒരു ബീജം മതി പക്ഷേ നല്ല കതിരിൻ്റെ ഇടക്കും ചില കളകൾ മുളയ്ക്കും. അതിനെ അതിൻ്റെ ലഹവാത്തോടെ പിഴുതു കളഞ്ഞ് കതിരിന് വളരാൻ അവസരം ഉണ്ടാക്കും. പിന്നെ കുരക്കുന്ന എല്ലാ പട്ടികളെയും കല്ലെടുത്ത് എറിയാൻ ഇന്ന് ഹിന്ദു സമൂഹത്തിന് നേരം ഇല്ല” എന്നാൽ ഒരാൾ കമെന്റ് ചെയ്‌തത്‌. ‘വീട്ടിൽ ചെന്ന് അച്ഛനോട് ചോദിക്കണം നീ എങ്ങിനെ ഉണ്ടായി എന്ന് , അദ്ദേഹം പറയും, പിന്നീട് ചോദിക്കണം അച്ഛനെങ്ങിനെ ഉണ്ടായി എന്ന്, അച്ഛന്റെ അച്ഛൻ എങ്ങിനെ ഉണ്ടായി എന്ന് അങ്ങിനെ ചെന്ന് ചെന്ന് അവസാനം ആവുമ്പോൾ അറിയാം അനന്ത പത്മനാഭൻ ആരാണ് എന്ന്‌’ എന്നാണ് മറ്റൊരു കമെന്റ്.

തിരു അനന്ത പുരം… ശ്രീ പത്മനാഭന്റെ മണ്ണ്… നിങ്ങളെ പോലെ ഒരു സ്ത്രീക്ക് ഇതിൽ ഒക്കെ വിരക്തിയും പരിതാപകരവും ആയി തോന്നി എന്നതിൽ ഇവിടാർക്കും ആശങ്ക ഇല്ല… സെപ്റ്റിക്ക് ടാങ്കിൽ നിന്നും അത്തറു മണക്കില്ലല്ലോ… ഇതൊക്കെയാണ് കമ്യുണിസവും എത്തിസവും എങ്കിൽ… ഈ സാനം എന്ത് കൊണ്ട് ഭൂ മുഖത്തു നിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്നത് എന്ന് ചിന്തിച്ചാൽ മനസ്സിലാകും എന്ന കമെന്റും ലഭിച്ചു.

Sreekumar R