മറ്റുള്ളവരെ പോലുള്ള ഒരു വിവാഹമോചനം ആയിരുന്നില്ല ഞങ്ങളുടേത്, രേവതി!

തെന്നിന്ത്യൻ സിനിമകളിൽ ഉള്ളവരിൽ ശക്തമായ ഒരു സ്ത്രീ ആണ് രേവതി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി മികച്ച മലയാളചലച്ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്, കിലുക്കം, ദേവസുരത്തിലും, തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ താരം നായികയായി. അത് കൊണ്ട് തന്നെ മോഹൻലാലും രേവതിയും മലയാള സിനിമയിലെ ഭാഗ്യ ജോഡികൾ ആയി അറിയപ്പെടാൻ തുടങ്ങി.  1998 ൽ ആയിരുന്നു നടനും സംഗീത സംവിധായകനുമായ സുരേഷിനെ താരം പ്രണയിച്ച് വിവാഹം കഴിക്കുന്നത്. മാതാപിതാക്കളുടെ സമ്മതത്തോടെ നടത്തിയ വിവാഹത്തിന് എന്നാൽ അധികനാൾ ആയുസ്സ് ഉണ്ടായിരുന്നില്ല. ഇരുവരും തമ്മിൽ വേർപിരിയുകയായിരുന്നു. ഇപ്പോൾ തന്റെ വിവാഹമോചനത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് രേവതി.

എന്റെ പത്തൊൻപതാമത്തെ വയസ്സ് മുതൽ എനിക്ക് സുരേഷിനെ അറിയാവുന്നതാണ്. ഒരേ മേഖലയിൽ ഉള്ളവർ ആയത് കൊണ്ട് തന്നെ ഞങ്ങൾ പ്രണയത്തിൽ ആകുകയായിരുന്നു. എന്നാൽ ഞങ്ങളുടെ ബന്ധം അത്ര ശക്തമായിരുന്നില്ല തുടക്ക കാലത്ത്. പ്രണയത്തെ കുറിച്ച് ഞങ്ങൾ വീട്ടിൽ പറഞ്ഞപ്പോൾ ഇരു വീട്ടുകാരും സമ്മതിക്കുകയായിരുന്നു. ഒരു പക്ഷെ അവർ എതിർത്തിരുന്നുവെങ്കിൽ ഞങ്ങളുടെ വിവാഹം നടക്കുകയില്ലായിരുന്നു. അവരുടെ സമ്മതം കിട്ടിയതിനു ശേഷമാണു ഞങ്ങൾ കൂടുതൽ പ്രണയിച്ച് തുടങ്ങിയത്. അതിനു ശേഷമാണ് ഞങ്ങളുടെ ബന്ധം ദൃഢം ആയത്. അങ്ങനെ ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതർ ആയെങ്കിലും അധികനാൾ ആ ബന്ധം നീണ്ടു നിന്നില്ല.

ഒരു വർഷത്തോളം ഞാൻ പലതും സഹിച്ചു. ഒടുവിൽ ഞങ്ങൾ രണ്ടു പേരും കൂടി സംസാരിച്ചു തീരുമാനം എടുക്കുകയായിരുന്നു പിരിയാം എന്നത്. ഞങ്ങളുടെ വിവാഹ മോചനം മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അങ്ങനെ ഞങ്ങൾ പിരിഞ്ഞെങ്കിലും ചില തീരുമാനങ്ങൾ എല്ലാം ഞങ്ങൾ ഒന്നിച്ചാണ് എടുക്കാറുള്ളത്. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും എന്നും എന്റെ ജീവിതാവസാനം വരെയുള്ള എന്റെ നല്ല സുഹൃത്തായിരിക്കും സുരേഷ് എന്നും ആണ് രേവതി പറഞ്ഞത്.

 

 

 

 

 

 

 

 

 

Devika Rahul