സിദ്ദിഖിന്റെ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കെതിരായ നടന്‍ സിദ്ദിഖിന്റെ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. സിദ്ദിഖിനെപ്പോലെ തരം താഴാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റിമ പ്രതികരിച്ചു. ‘ഞാന്‍ അത്രയ്ക്കൊന്നും തരംതാഴാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ അതിജീവിതയുടെ കൂടെയാണ്. അവര്‍ക്ക് വ്യാകുലതകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഉത്കണ്ഠ ഉണ്ടെങ്കില്‍ അത് ഉന്നയിക്കാനുള്ള എല്ലാ രീതിയിലുമുള്ള അവകാശവും അവര്‍ക്കുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത്രയും കാലമായി അതിജീവിതയുടെ കൂടെ നിന്ന സര്‍ക്കാരാണത്.

വേറെ ഏത് സര്‍ക്കാരായാലും ഈ രീതിയിലുള്ള ഇടപെടല്‍ ഉണ്ടാകുമെന്ന് എനിക്ക് തോന്നുമില്ല. മുഖ്യമന്ത്രിയും മറ്റുള്ളവരും അവര്‍ക്കൊപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു ആശയക്കുഴപ്പം ഉണ്ടായപ്പോള്‍, അത് മുഖ്യമന്ത്രിയെ കണ്ട് തീര്‍ക്കേണ്ട ആവശ്യം കൂടി ഉണ്ടെന്ന് മനസിലാക്കി ആ ഉത്തരവാദിത്തം കൂടി അവര്‍ ഏറ്റെടുത്തു. അതൊരു വലിയ കാര്യമായിട്ടാണ് കാണുന്നത്. പൊളിറ്റിക്കലായി ഇതിനെ കൊണ്ടുപോകരുത്. അവര്‍ അത് ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ അവരുമായി സംസാരിച്ചിരുന്നു. ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് അവര്‍ തന്നെ മുന്‍കൈ എടുത്ത് സര്‍ക്കാരിനെ കണ്ടത്. ഈ വിഷയത്തിന് രാഷ്ട്രീയമുഖം നല്‍കരുത്. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്. അവരും അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത്.” റിമ പറഞ്ഞു.

‘ഉപതിരഞ്ഞെടുപ്പില്‍ അതിജീവിതയുടെ വിഷയം ചര്‍ച്ചയായല്ലോ’ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു അത്തരത്തില്‍ ചര്‍ച്ചയാകാന്‍ അതിജീവിത ഇവിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നായിരുന്നു സിദ്ദിഖിന്റെ മറുപടി.

നടിയെ ആക്രമിച്ച കേസില്‍ വിധി എതിരാകുമെന്ന് തോന്നിയാല്‍ അപ്പോള്‍ ജഡ്ജി ശരിയല്ല, ഈ ജഡ്ജിയെ മാറ്റണം എന്നല്ല താന്‍ പറയുകയെന്നായിരുന്നു നടന്‍ സിദ്ദിഖിന്റെ പ്രതികരണം. വിധി എതിരായാല്‍ മേല്‍ക്കോടതിയില്‍ പോകണം. അതും എതിരായാല്‍ അതിന്റെ മേല്‍ക്കോടതിയില്‍ പോകണം. അതാണ് ജനാധിപത്യരീതിയിലുള്ള വ്യവസ്ഥ. അങ്ങനെ തന്നെയാകണം എന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും നടന്‍ പറഞ്ഞു.

Gargi

Recent Posts

പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…

23 mins ago

ഗൗതമിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ താൻ ആയിരുന്നു സഹായിച്ചിരുന്നത്

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ​ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ​ പൊതുവെ സ്വകാര്യ…

29 mins ago

വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നു

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…

39 mins ago

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…

49 mins ago

ഗായികയാകണമെന്ന് ആ​ഗ്രഹിച്ച് വന്നയാളല്ല ഞാൻ, ജ്യോത്സ്ന

സം​ഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ​ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ​ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി…

56 mins ago

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല, റബേക്ക

മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…

2 hours ago