Film News

കാത്തിരുന്ന് കാത്തിരുന്നു കണ്ണ് തളർന്നോ..! കാനന സുന്ദരിയായി മലയാളത്തിന്റെ സ്വന്തം റിമ, ഫോട്ടോ ഷൂട്ട് വൈറൽ

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് റിമ കല്ലിങ്കൽ. ഇൻസ്റ്റ​ഗ്രാമിൽ അടക്കം സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

ഇപ്പോൾ താരത്തിന്റെ ഒരു ഫോട്ടോ ഷൂട്ട് ആണ് വൈറലായി മാറുന്നത്. പച്ചനിറമുള്ള വസ്ത്രത്തിൽ അതിസുന്ദരിയായാണ് നടി ഫോട്ടോ ഷൂട്ടിൽ എത്തിയിരിക്കുന്നത്. ‘കാത്തിരിപ്പ്’ എന്ന ക്യാപ്ഷ്യനോടെ പങ്കുവെച്ച ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കാടിന്റെ പശ്ചാത്തലത്തിലുള്ളതാണ് ഫോട്ടോ ഷൂട്ട്.

നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേസമയം, റിമ കല്ലിങ്കലിനെ നായികയാക്കി നിക്സ് ലോപ്പസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഷോർട്ട് ഫിലിമിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വന്നിരുന്നു.

‘ഗന്ധർവ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സാജൽ സുദർശനും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

Anu B