നൃത്ത രംഗത്ത് ചുവടുറപ്പിച്ച് അഭിനയ മേഖലയിലേക്ക് എത്തിയ നടിയാണ് റിമ കല്ലിങ്കല്‍. ശക്തമായ ഒരുപാട് സ്ത്രീകഥാപാത്രങ്ങളെ ബിഗ് സ്ക്രീനില്‍ അവതരിപ്പിച്ച താരം, സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമായ റിമയുടെ പുതിയ ഫോട്ടോ ഷൂട്ടാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഫാഷന്‍ ട്രെന്‍ഡിന്റെ പുതിയ തലങ്ങള്‍ കീഴടക്കിക്കൊണ്ടാണ് റിമ തന്റെ പുതിയ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ ഷൂട്ടില്‍ റിമ അണിഞ്ഞിരിക്കുന്ന വസ്ത്രം തന്നെയാണ് ഈ ഫോട്ടോകളുടെ ഹൈലൈറ്റ്.
ചിത്രം പങ്കുവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗ സൃഷ്ടിക്കാന്‍ റിമയ്ക്ക് സാധിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് ഈ ഫോട്ടോയ്ക്ക് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്. ഗായിക സിത്താര കൃഷ്ണകുമാര്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരും റിമയുടെ പുതിയ ലുക്കിന് കമന്റ് ചെയ്തിട്ടുണ്ട്. ഇതാരപ്പാ ഗ്രീക്ക് ദേവതയോ എന്നാണ് ചിത്രത്തിന് ലഭിച്ച ഒരു കമന്റ്.
ഒരു ലോഡ് സദാചാരം മതിയാകാതെ വരും എന്നാണ് മറ്റൊരു വ്യക്തി ഈ ഫോട്ടോയ്ക്ക് കമന്റായി കുറിച്ചിരിക്കുന്നത്. എന്തായാലും പുതിയ ലുക്കില്‍ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. ബേസില്‍ പൗലോ ആണ് റിമ കല്ലിങ്കലിന്റെ ഈ അതിമനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
രാഹുല്‍ മിശ്രയ്ക്കാണ് ഈ കോസ്റ്റിയൂമിനുള്ള ക്രെഡിറ്റ്. പുഷ്പ മാത്യുവാണ് റിമയയുടെ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. എന്നും ഫോട്ടോഷൂട്ടുകളില്‍ പുതുമകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന റിമയുടെ പുതിയ ഫോട്ടോകളും ആരാധകരുടെ മനം കവരുകയാണ്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…