തെങ്ങില്‍ കയറുന്ന റിമയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി യുവാവ്!!! സജിന്‍ ബാബു ചിത്രം തിയ്യേറ്ററിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Follow Us :

നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം ബിരിയാണിയ്ക്ക് ശേഷം സജിന്‍ ബാബു റിമ കല്ലിങ്കലിനെ നായികയാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. തെങ്ങില്‍ കയറുന്ന റിമയുടെ ചിത്രം ഒരു യുവാവ് മൊബൈലില്‍ പകര്‍ത്തുന്നതാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ളത്.

തിയറ്റര്‍- എ മിത്ത് ഓഫ് റിയാലിറ്റി, എന്നാണ് ചിത്രത്തിന്റെ പേര്. അന്‍ജന- വാര്‍സിന്റെ ബാനറില്‍ അന്‍ജന ഫിലിപ്പും വി.എ ശ്രീകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. വര്‍ക്കലയിലും പരിസരങ്ങളിലുമായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും നായകരായെത്തുന്ന ‘തെക്ക് വടക്ക്’ എന്ന സിനിമയ്ക്കു ശേഷം അന്‍ജന- വാര്‍സ് നിര്‍മിക്കുന്ന സിനിമയുമാണ്.

സരസ ബാലുശ്ശേരി, ഡൈന്‍ ഡേവിഡ്, പ്രമോദ് വെളിയനാട്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മേഘ രാജന്‍, ആന്‍ സലിം, ബാലാജി ശര്‍മ, ഡി. രഘൂത്തമന്‍, അഖില്‍ കവലയൂര്‍, അപര്‍ണ സെന്‍, ലക്ഷ്മി പത്മ, മീന രാജന്‍, ആര്‍ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രന്‍, അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്.

ക്യാമറ: ശ്യാമപ്രകാശ് എം എസ്, എഡിറ്റിങ്: അപ്പു എന്‍ ഭട്ടതിരി, സിങ്ക് സൗണ്ട്: ഹരികുമാര്‍ മാധവന്‍ നായര്‍, മ്യൂസിക്: സയീദ് അബ്ബാസ്, ആര്‍ട്ട്: സജി ജോസഫ്, കോസ്റ്റ്യും: ഗായത്രി കിഷോര്‍, വിഎഫ്എക്‌സ്: പ്രശാന്ത് കെ നായര്‍, പ്രോസ്‌തെറ്റിക് മേക്കപ്പ്: സേതു ശിവാനന്ദന്‍ ആശ് അഷ്‌റഫ്, ലൈന്‍ പ്രൊഡ്യൂസര്‍: സുഭാഷ് ഉണ്ണി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അജിത്ത് സാഗര്‍, ഡിസൈന്‍: പുഷ് 360 എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

സജിന്‍ ബാബുവിന്റെ ബിരിയാണി നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. കനി കുസൃതിക്ക് മികച്ച നടിക്കുള്ള മോസ്‌കോ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്, സംസ്ഥാന പുരസ്‌ക്കാരം, ഫിലിം ഫെയര്‍ അവാര്‍ഡ് എന്നിവ നേടി കൊടുത്തത് ചിത്രമായിരുന്നു.