Film News

നീണ്ട ആറ് വർഷങ്ങൾ, സ്വയം ഏറ്റെടുത്ത ചലഞ്ച്, ‘ആഹാ പൊളിച്ച്, റിമി ചേച്ചി അടിപൊളി’; ആരും കമന്റ് ചെയ്ത് പോകും!

ഗായിക, അവതാരക, നടി… പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് റിമി. ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ എല്ലാം തോൽപ്പിച്ച് കൊണ്ട് ചിരിയും പാട്ടുകളുമായി തകർക്കുകയാണ് ഈ പാലാക്കാരി. നാൽപ്പതിൽ എത്തിയപ്പോൾ താരം കൂടുതൽ സുന്ദരിയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. റിമിയുടെ ഫിറ്റനസ് തന്നെയാണ് ഇപ്പോൾ ഏറെ ചർച്ചയകുന്നതും. റിമി ഫിറ്റ്നസ് ട്രെയിനിം​ഗ് തുടങ്ങിയിട്ട് കഴിഞ്ഞ ആറ് വർഷം ആയിരിക്കുകയാണ്. റിമി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വർഷങ്ങൾ നീണ്ട തന്റെ ഫിറ്റ്നസ് യാത്രയുടെ വീഡിയോതാരം പങ്കുവയ്ക്കുകയായിരുന്നു. വർക്കൗട്ടിനിടയിൽ ജിമ്മിൽ നിന്നുമുള്ള വീഡിയോയാണ് റിമി ഷെയർ ചെയ്തിടച്ടുള്ളത്. താൻ സ്വയം ചലഞ്ച് ഏറ്റെടുത്തത് കൊണ്ടാണ് ഇങ്ങനെയായതെന്നും റിമി വീഡിയോയിൽ പറയുന്നുണ്ട്. ‘നമ്മൾ സ്വയം ചാലഞ്ച് ഏറ്റെടുത്തില്ലെങ്കിൽ, മാറ്റം ഉണ്ടാകില്ല.

ഫിറ്റ്നസ്സ് യാത്രയുടെ ആറ് വർഷങ്ങൾ പൂർത്തിയാക്കുന്നു. (2018 മുതൽ 2024 വരെ) ദൈവത്തിന് നന്ദി’ എന്നാണ് വീഡിയോയ്ക്ക് റിമി നൽകിയ ക്യാപ്ഷൻ. നിരവധി പേരാണ് താരത്തിനെ അഭിനന്ദിച്ച് തകൊണ്ട് കമന്റുകളുമായി എത്തിയത്. ‘എല്ലാ സ്ത്രീകൾക്കും പ്രചോദനം, റിമിയ്ക്ക് തുല്യം റിമി മാത്രം’ ആഹാ പൊളിച്ച്, റിമി ചേച്ചി അടിപൊളി’ എന്നിങ്ങനെ നിരവധി കമന്റുകളാണ് ആരാധകർ കുറിക്കുന്നത്.

Anu B