അന്ന് എനിക്ക് നമിതയോട് വല്ലാത്ത ദേഷ്യവും സങ്കടവും തോന്നി, ഞാൻ കരഞ്ഞു കൊണ്ടാണ് ഇറങ്ങി പോയത്!!

ഗായികയായും അവതാരകയായുമൊക്കെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് റിമി ടോമി. മീശമാധവന്‍ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് റിമി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നിരവധി ഹിറ്റ് ഗാനങ്ങള്‍ റിമി ടോമി മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. ഗായിക എന്നതിലുപരി ടെലിവിഷന്‍ അവതാരകയായും നടി മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായി മാറി.

റിമി അവതാരകയായി എത്താറുളള മിക്ക പരിപാടികള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. ജയറാം നായകനായ തിങ്കല്‍ മുതല്‍ വെളളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി നായികയായി അരങ്ങേറ്റം കുറിച്ചത്. ജയറാം ചിത്രത്തിന് പുറമെ കുഞ്ഞിരാമായണം, അഞ്ച് സുന്ദരികള്‍, എന്നാലും ശരത് തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു.

റിമി ടോമിയുടെ ഒന്നും ഒന്നും മൂന്ന് പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത പരിപാടി ആണ് ഇപ്പോളിതാ റിമിയ്ക്കുണ്ടായ ഒരു വിഷമം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടയിലാണ് നടി നമിതാ പ്രമോദുമായി താന്‍ വഴക്കിട്ട സംഭവം റിമി പങ്കുവച്ചത്.നമിതയ്‌ക്കൊപ്പം യുഎസ്സില്‍ ഒരു ഷോയ്ക്ക് പോയപ്പോഴായിരുന്നു ഇരുവരും വഴക്കിടാനുള്ള കാരണം സംഭവിച്ചത്. ഷോ അവസാനഘട്ടത്തില്‍ എത്തിയ സമയം. തനിക്ക് ഏറെ ഇഷ്ടമുള്ള ഒരു തരം കറുത്ത ചെറിയുണ്ട്.

അന്ന് ഷോയ്ക്ക് മുമ്ബ് ഒരു പായ്ക്കറ്റ് നിറയെ ചെറി അവിടെ കൊണ്ടു വച്ചിട്ടുണ്ടായിരുന്നു. ആരും കാണാതെ ആ ചെറി പാക്കറ്റോടെ കൊണ്ടുപോയി കഴിക്കാന്‍ തുടങ്ങി.അതിനിടെ നമിത എന്റെയടുത്തു വന്ന് റിമി ചേച്ചി ചെറി എടുത്തായിരുന്നോ എന്നു ചോദിച്ചു. അവള്‍ വിശന്നിട്ടാണ് ചോദിച്ചത്. ആ ചോദ്യം കേട്ടപ്പോള്‍ തനിക്ക് വല്ലാത്ത വിഷമവും ദേഷ്യവും തോന്നി. കാരണം നമിത എടുത്തോ എന്നു ചോദിച്ചത് തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. താന്‍ ദേഷ്യത്തോടെ ചെറി നമിതയ്ക്കു നേരെ നീട്ടിയിട്ട് എനിക്കു വേണ്ട കൊണ്ടുപൊയ്‌ക്കോ എന്ന് പറഞ്ഞുവെന്നും വളരെയധികം ദേഷ്യപ്പെട്ടാണ് ഞാന്‍ അതു പറഞ്ഞതെന്നും റിമി ടോമി തുറന്ന് പറഞ്ഞു.

വളരെ നിസാരമായി കാര്യത്തിന്റെ പേരിലായിരുന്നു ആ വഴക്ക്. അന്ന് അതോര്‍ത്ത് ഒരുപാട് കരഞ്ഞിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് ഏകദേശം ഒരു മാസത്തോളമായി തങ്ങള്‍ അവിടെ ഒരുമിച്ചായിരുന്നു. എന്നിട്ടും അത്തരമൊരു നിസ്സാര കാര്യത്തിന് വഴക്കുണ്ടാക്കിയല്ലോ എന്നോര്‍ത്ത് എനിക്ക് വല്ലാത്ത വിഷമം തോന്നി. നമിത തന്നെ ആശ്വസിപ്പിക്കാന്‍ വന്നെങ്കിലും കരച്ചില്‍ നിര്‍ത്താന്‍ പറ്റിയില്ലെന്നും കരഞ്ഞു കൊണ്ടാണ് താന്‍ അന്നു വേദിയിലേക്കു കയറിയതെന്നും റിമി പങ്കുവച്ചു

Rahul

Recent Posts

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…

48 seconds ago

ഗായികയാകണമെന്ന് ആ​ഗ്രഹിച്ച് വന്നയാളല്ല ഞാൻ, ജ്യോത്സ്ന

സം​ഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ​ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ​ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി…

7 mins ago

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല, റബേക്ക

മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…

1 hour ago

തന്റെ ചിത്രങ്ങൾ എല്ലാം ഭാവന സ്ഥിരമായി പങ്കുവെക്കാറുണ്ട്

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാളാണ് ഭാവന. സോഷ്യൽ മീഡിയയിലും ഭാവന വളരെ ആക്ടീവുമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ജീവിതത്തിലെ ചെറിയ…

2 hours ago

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

14 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

17 hours ago