Categories: Film News

ബിഗ് ബോസ്സിലേക്ക് റിമിയും, ഒടുവിൽ ചർച്ചയാവസാനിപ്പിച്ച് റിമിയും!

പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ താരമാണ് റിമി ടോമി, ഗായികയായും നായികയായുമെല്ലാം പ്രേഷകരുടെ മനസ്സിൽ താരം വളരെ പെട്ടന്നാണ് സ്ഥാനം നേടിയത്. അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്, റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.

കഴിഞ്ഞദിവസം ആണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സീസൺ മൂന്ന് വരുന്നുവെന്ന വാർത്ത വന്നത്. അപ്പോൾ മുതൽ സീസൺ മൂന്നിനായുള്ള കാത്തിരിപ്പിൽ ആണ് ആരാധകരും. ഇതോടെ മൂന്നാം ഭാഗത്തിൽ മത്സരിക്കുന്നവർ ആരൊക്കെയാനുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ തുടങ്ങി. കുറച്ച് പേരുടെ പേരുകൾ പറയുന്നതിനൊപ്പം റിമി ടോമിയുടെ പേരും വന്നിരുന്നു. അതോടെ റിമി ടോമി ബിഗ് ബോസ്സിൽ എത്തുന്നുവെന്ന വാർത്ത വളരെ വേഗം പ്രചരിച്ചിരുന്നു.

Rimi Tomy Transformation

എന്നാൽ ഇപ്പോൾ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് റിമി ടോമി. “എന്തിനാണ് ഈ ആളുകൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഒരുപാട് ആളുകൾ ചോദിക്കുന്നു ബിഗ് ബോസിൽ ഉണ്ടാകുമോ എന്ന്. ഇല്ല എന്ന് ഇവിടെ പറഞ്ഞാൽ കാര്യം കഴിഞ്ഞല്ലോ. വ്യാജവാർത്തകൾ തരണം ചെയ്യാൻ ഇതേ ഇപ്പോൾ വഴി ഉള്ളൂ” എന്നാണ് റിമി സോഷ്യൽ മീഡിയ വഴി പ്രതികരിച്ചത്. ഇതോടെ പ്രേഷകരുടെ ചോദ്യങ്ങൾ അവസാനിച്ചിരിക്കുകയാണ്. ബിഗ് ബോസ്സിൽ മത്സരാർത്ഥിയായ ഷിയാസ് കരിം ഉൾപ്പടെ നിരവധിപ്പേരാണ് റിമിക്കുള്ള പിന്തുണയുമായി എത്തിയിരിക്കുന്നത്. ബിഗ് ബോസ്സിൽ പോയാൽ ഉള്ള ബഹുമാനം കൂടി കുറയുമെന്നും അത് കൊണ്ട് പോകണ്ട എന്നുമാണ് ആളുകൾ പറയുന്നത്.

Sreekumar R