ആരാധകരുടെ പ്രിയങ്കരിയാണ് ഗായിക റിമി ടോമി. ചിങ്ങമാസം പാടി ആരാധകഹൃദയം കീഴടക്കിയ റിമി, അവതാരകയും നടിയും ജസ്ജസ്സായുമെല്ലാം മനസ്സില്‍ ഇടംപിടിച്ചു. അടുത്തിടെയാണ് താരത്തിന്റെ വിവാഹമോചന വാര്‍ത്ത വന്നത്. അതിന് പിന്നാലെ താരത്തിന്റെ പുതിയ ലുക്ക് ചര്‍ച്ചയായിരുന്നു.
കൃത്യമായ വ്യായാമ മുറകളിലൂടെ ശരീരവണ്ണം നന്നായി കുറച്ച് താരം
ആരാധകരെ ഞെട്ടിച്ചിരുന്നു. താരത്തിന്റെ പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സോഷ്യല്‍ ലോകത്ത് സജീവമാണ് റിമി. അടുത്തിടെ താരം റിമിയുടെ യുട്യൂബ് ചാനല്‍ പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ഹിറ്റായി. ഇതിനോടകം 123 ഓളം വീഡിയോകള്‍ പങ്കുവെച്ചിട്ടുണ്ട് താരം. ആറ് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സും ഉണ്ട് റിമിയ്ക്ക്. റിമി തന്റെ യുട്യൂബ് ചാനലിലൂടെ പാചകം, യാത്ര, ഡെയ്ലി വ്ലോഗ് തുടങ്ങിയവയാണ് പങ്കുവെക്കുന്നത്.
തന്റെ ഫിറ്റ്നസ് രഹസ്യങ്ങളും റിമി ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ആഴ്ചയില്‍ ഒരു വീഡിയോ പങ്കുവെക്കാന്‍ റിമി ടോമി ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി താരം സജീവമല്ലായിരുന്നു. പതിവായി വീഡിയോയുമായെത്തുന്ന താരത്തിന്റെ അസാന്നിധ്യം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവരങ്ങളെല്ലാം ആരാധകര്‍ അന്വേഷിക്കുന്നുണ്ടായിരുന്നു.
ഇപ്പോഴിതാ തനിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. കുറച്ച് നാള് തൊണ്ടയിന്‍ ഇന്‍ഫക്ഷനായി വോയ്സ് റെസ്റ്റിലായിരുന്നു. കുറച്ച് നാള് യുട്യൂബില്‍ നിന്ന് വിട്ടുനിന്നതോടെ മടി പിടിച്ചു പോയെന്നും റിമി പറഞ്ഞു.
മാത്രമല്ല ഇനി മുതല്‍ പഴയ പോലത്തന്നെ സോഷ്യല്‍മീഡിയയില്‍ ആക്ടീവാകുമെന്നും താരം പറയുന്നു. ആരാധകരുടെ നിരവധി ചോദ്യങ്ങള്‍ വന്നതുകൊണ്ടാണ് വിശദീകരണവുമായെത്തിയതെന്നും റിമി ടോമി പറഞ്ഞു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…