താന്‍ പഠിച്ച പ്രൈമറി സ്‌കൂള്‍ ദത്തെടുത്ത് റിഷബ് ഷെട്ടി!!

Follow Us :

കന്നഡ ചിത്രം കാന്താരയിലൂടെ ഇന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള താരമായി മാറിയിരിക്കുകയാണ് റിഷബ് ഷെട്ടി. കന്നഡയില്‍ മാത്രം റിലീസ് ചെയ്ത ചിത്രം പ്രേക്ഷക പിന്തുണയേറിയതോടെയാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. ബ്ലോക് ബസ്റ്റര്‍ ചിത്രം കാന്താരയ്ക്ക് പിന്നാലെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ താരത്തിനെ കുറിച്ചുള്ള വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത.്

വലിയ താരമായിട്ടും തന്റെ നാടിനെ മറക്കാതെ നാടിന് വേണ്ടി വലിയ നന്മ ചെയ്തിരിക്കുകയാണ് റിഷബ്. താന്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ കേരടി സര്‍ക്കാര്‍ ഹയര്‍ പ്രൈമറി കന്നഡ മീഡിയം സ്‌കൂളിനെ ദത്തെടുത്തിരിക്കുകയാണ് താരം. അഞ്ച് വര്‍ഷത്തേക്കാണ് താരം സ്‌കൂളിനെ ദത്തെടുത്തിരിക്കുന്നത്.

‘സര്‍ക്കാരി ഹി’ എന്ന സിനിമ നിര്‍മ്മിച്ച കാലം മുതല്‍ കന്നഡ സ്‌കൂളുകളെ രക്ഷിക്കാനുള്ള ക്യാമ്പയ്ന്‍ ഏറ്റെടുത്തയാളാണ് ഷെട്ടി. സ്വന്തം നാട്ടിലെ സ്‌കൂള്‍ വികസിപ്പിക്കുന്നതിനാണ് താരം ചുവടുവയ്പ്പ് നടത്തിയിരിക്കുന്നത്.

ഈ വര്‍ഷം ആദ്യം ആരംഭിച്ച റിഷബ് ഷെട്ടി ഫൗണ്ടേഷനിലൂടെയാണ് താരം തന്റെ സ്‌കൂളിന് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. താരം തന്റെ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സ്‌കൂളും സന്ദര്‍ശിച്ചു. സ്‌കൂള്‍ ദത്തെടുക്കുന്നത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചയും നടത്തി കഴിഞ്ഞു. സ്‌കൂളില്‍ ഇപ്പോഴുള്ള വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും താരം സംസാരിച്ചു.

തന്റെ 2018ലെ ഹിറ്റ് ചിത്രമായ ‘സര്‍ക്കാരി ഹെ പ്ര. ഷാലെ, കാസര്‍കോടി’ലൂടെ കന്നഡ സ്‌കൂളുകളുടെ ദുരവസ്ഥ അദ്ദേഹം തുറന്നുകാട്ടിയിരുന്നു. ഈ ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു.