ഓണത്തിന് കഴിച്ച പായസത്തിന്റേയും സദ്യയുടേയും കലോറികളെ കളയാനുള്ള സമയം!!! വര്‍ക്കൗട്ട് ചിത്രങ്ങളുമായി റിതു മന്ത്ര

Follow Us :

ബിഗ് ബോസ് സീസണ്‍ 3ലെ മത്സരാര്‍ഥിയായി ശ്രദ്ധിക്കപ്പെട്ട താരമാണ് റിതു മന്ത്ര. മോഡലിംഗില്‍ നിന്നും സിനിമയിലേക്കെത്തിയെങ്കിലും റിതുവിനെ പ്രശസ്തയാക്കിയത് ബിഗ് ബോസ് ഷോയാണ്. 98 ദിവസം ബിഗ് ബോസ് വീട്ടില്‍ നിന്നാണ് താരം പുറത്തായത്.

ഇപ്പോഴിതാ താരത്തിന്റെ ജിമ്മില്‍ നിന്നുള്ള ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നിന്നുള്ള ചിത്രങ്ങളാണ് റിതു പങ്കുവച്ചിരിക്കുന്നത്. ഓണത്തിന് കഴിച്ച പായസത്തിന്റേയും സദ്യയുടേയും കലോറികളെ കളയാനുള്ള സമയം എന്ന് കുറിപ്പോടെയാണ് റിതും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മോഡേണ്‍ ലുക്കിലും നാടന്‍ വേഷങ്ങളിലുമെല്ലാം ഒരേപോലെ തിളങ്ങുന്നയാളാണ് റിതു. ഇടയ്ക്കിടെ പല ഫോട്ടോഷൂട്ടുകളുമായി താരം എത്താറുണ്ട്. വടക്കുനാഥ ക്ഷേത്രത്തില്‍ നിന്നുള്ള താരത്തിന്റെ കിടിലന്‍ ഓണം ഫോട്ടോഷൂട്ട് വൈറലായിരുന്നു.