ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ മികച്ച മത്സരാര്ഥികളിൽ ഒരാൾ ആയിരുന്നു റിതു മന്ത്ര. മോഡലും അഭിനേത്രിയുമായ റിതു മിസ് ഇന്ത്യൻ മത്സരങ്ങളിൽ വരെ പങ്കെടുത്തിരുന്നു. ബിഗ് ബോസ്സിലെ കരുത്തുറ്റ പ്രകടനം ഋതുവിന് നിരവധി ആരാധകരെയാണ് സമ്മാനിച്ച് കൊടുത്തത്. ബിഗ് ബോസ് വീട്ടിൽ നിന്നും ഇറങ്ങിയതിനു ശേഷം സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം.