കണ്ണുകളിൽ വശ്യത നിറച്ച് റിതു ; ഈ വസ്ത്രത്തിൽ ഗായത്രി അരുണിന്റെ ഫോട്ടോഷൂട്ട് നടത്തുമോ എന്ന് ആരാധകൻ!

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ മികച്ച മത്സരാര്ഥികളിൽ ഒരാൾ ആയിരുന്നു റിതു മന്ത്ര. മോഡലും അഭിനേത്രിയുമായ റിതു മിസ് ഇന്ത്യൻ മത്സരങ്ങളിൽ വരെ പങ്കെടുത്തിരുന്നു. ബിഗ് ബോസ്സിലെ കരുത്തുറ്റ പ്രകടനം ഋതുവിന്‌ നിരവധി ആരാധകരെയാണ് സമ്മാനിച്ച് കൊടുത്തത്. ബിഗ് ബോസ് വീട്ടിൽ നിന്നും ഇറങ്ങിയതിനു ശേഷം സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം.ആരാധകരുമായി തന്റെ പുതിയ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളും എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം തീ കോറിയിട്ടിരിയ്ക്കുകയാണ് ഋതുവിന്റെ ഒരു ഫോട്ടോഷൂട്ട്. ഫോട്ടോ ഫാക്ടറി ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിയ്ക്കുന്നത്. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിയ്ക്കുന്നതും. വെള്ള നിറത്തിലുള്ള പാവാടയും ബ്ലൗസും അണിഞ്ഞ് വശ്യമായ ഒരു മേക്കോവറിലാണ് താരം ചിത്രത്തിൽ ഉള്ളത്.ഇതോടെ താരത്തിന്റെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. നിരവധി ലൈക്കുകളും കമ്മന്റുകളുമെല്ലാം ചിത്രത്തിന് താഴെയായി എത്തുകയും ചെയ്തു. അതിൽ ഒരു കമന്റ് ആണ് ഇപ്പോൾ ചെറിയ തോതിൽ ചർച്ചയായി മാറിയിരിയ്ക്കുന്നതും. ഈ വസ്ത്രത്തിൽ ഗായത്രി അരുണിന്റെ ഒരു ഫോട്ടോഷൂട്ട് നിങ്ങൾക്ക് നടത്തികൂടെ എന്നായിരുന്നു ആരാധകന്റെ കമന്റ്. ഈ കമന്റ് ആണ് ഇപ്പോൾ ചർച്ച ആയിരിയ്ക്കുന്നത്.