അച്ഛൻ ഇല്ലാതെ ഋതുൽ മോന്റെ ആദ്യ പിറന്നാൾ

കൊല്ലം സുധിയുടെ വിയോഗ വാർത്ത ഇന്നും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല പ്രേക്ഷകർക്ക്. ഒരു സുപ്രഭാതത്തിൽ ആളുകൾ ഉറക്കമെഴുന്നേറ്റപ്പോൾ കേൾക്കുന്ന വാർത്ത ഇതായിരുന്നു. കൊല്ലം സുധി വാ,ഹനാപ കടത്തിൽ മരിച്ചു എന്നത്. കൂടെ സഞ്ചരിച്ചിരുന്ന ബിനു അടിമാലിക്കും മഹേഷ് കുഞ്ഞുമോനും ഗുരുതരമായ പരുക്കുകൾ പറ്റിയിരുന്നു. എന്നാൽ ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. സുധിയുടെ കുടുംബം വലിയ ഒരു ദുഖമാണ് ഇപ്പോൾ സഹിച്ച് കൊണ്ടിരിക്കുന്നത്. സ്വാന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി വെച്ചാണ് സുധി ഈ ലോകത്ത് നിന്ന് യാത്രയാകുന്നത്.

സുധിയുടെ സ്വപ്നം സഫലമാക്കാൻ നിരവധി പേരാണ് രംഗത്ത് വന്നത്. സുധിക്ക് വീട് വെച്ച് നൽകുകയും സുധിയുടെ മക്കളുടെ പഠന ചിലവ് ഏറ്റെടുക്കും എന്നും ഫ്‌ളവേഴ്‌സ് ചാനൽ പറഞ്ഞിരുന്നു. സുധിയുടെ കുടുംബത്തിന് ആശ്വാസവാക്കുകളുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ സുധിയുടെ വിയോഗത്തിന് പിന്നാലെ ചില വിമർശനങ്ങളും തരത്തിന്റെ കുടുംബത്തിന് എതിരെ ഉണ്ടായിരുന്നു. എന്നാൽ അതിനെ ഒക്കെ എതിർത്ത് കൊണ്ട് സുധിയുടെ ഭാര്യ രേണുവും എത്തിയിരുന്നു.

എന്നാൽ ഇപ്പോഴിതാ സുധി ഇല്ലാത്ത ഋതുലിന്റെ ആദ്യ ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് രേണുവും രാഹുലും. അച്ഛൻ ഇല്ലാത്ത ആദ്യത്തെ ജന്മദിനം ആണ് തന്റെ മകൻ ഋതുലിന്റെത്. എന്നാൽ അച്ഛൻ ഇല്ലെന്ന് കരുതി ആഘോഷിക്കാതിരുന്നാൽ അത് ഋതുലിനു വിഷമം ആകുമെന്നും അവന്റെ അച്ഛൻ ഉണ്ടായിരുന്നപ്പോൾ ആഘോഷിച്ചത് പോലെ തന്നെ ഇപ്പോഴും ആഘോഷിക്കണം എന്നും ഉള്ള കമെന്റുകളാണ് പോസ്റ്റിനു വരുന്നത്. കേക്കിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് രേണു മകന് ജന്മദിനാശംസകൾ നേർന്നത്.