താൻ ഈ നിലയിൽ ആകാൻ കാരണം തന്റെ കുടുംബക്കാർ ഷക്കീല 

സിൽക്ക് സ്മിതക്ക് ശേഷം ഉയർന്നു വന്ന ഒരു മാദക റാണി ആയിരുന്നു നടി ഷക്കീല. ഇപ്പോൾ തന്റെ കുട്ടിക്കാലത്തെ ജീവിത ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ നടി. അച്ഛൻ ഒരു ചൂതാട്ടക്കാരൻ ആയിരുന്നു, അമ്മ ഒരു മെസ് നടത്തിയിരുന്നു. ഒരിക്കൽ അത് ഞങ്ങൾക്ക് നഷ്ട്ടമായി പോയി, ഞങ്ങൾ ഏഴുമക്കളും ആകെ വലഞ്ഞ  നിമിഷം അമ്മക്ക് രണ്ടു വകയിൽ മക്കൾ ഉണ്ടായിരുന്നു എന്റെ അച്ഛനിൽ ജനിച്ചത് ഞങൾ മൂന്നു പേര്, മറ്റൊരു ഭർത്താവിൽ നാലുകുട്ടികളും.

എട്ടാം ക്ലാസ്സിൽ ഞാൻ തോറ്റുപോയി അന്ന് അച്ഛൻ എന്നെ ഒരുപാടു അടിച്ചു എന്നാൽ സിനിമയിലെ മേക്കപ്പ് മാൻ ആയ ഉമാ ശങ്കർ വന്നു ചോദിച്ചു മകളെ സിനിമയിലേക്ക് കൊണ്ടുപോകട്ടെ എന്ന്. അന്ന് സിൽക്‌സ്മിതയുടെ അനുജത്തി ആയിട്ട അഭിനയിക്കാൻ ആയിരുന്നു. അങ്ങനെ ഞാൻ സിനിമയിൽ എത്തി. സാമ്പത്തികമായി തളർന്നിരുന്ന ഞങ്ങൾക്ക് ഇതൊരു ആശ്വാസം ആയതുകൊണ്ട് ആരും എതിരെ പറഞ്ഞിരുന്നില്ല

എന്നാൽ ചില ബന്ധുക്കൾക്ക് ഇഷ്ടപ്പെട്ടിരുന്നില്ല, അച്ഛൻ പറഞ്ഞു ഇനിയും അഭിനയിക്കേണ്ട എന്ന് ഞാൻ വക വെച്ചില്ല. ആദ്യമൊക്കെ അഭിനയിക്കാൻ ഇഷ്ട്ടം ആയിരുന്നെങ്കിലും പിന്നീട് ഒരു വിരക്തി തോന്നിയിരുന്നു. അന്ന് സിനിമയിൽ 7000  രൂപ ആണ് ലഭിക്കുന്നത്,വീട്ടിലെ ബുദ്ധിമുട്ടകൾ ആലോചിച്ചപോൾ വീണ്ടും സിനിമയിലേക്ക് പോയി, ശരിക്കും പറഞ്ഞാൽ സിനിമയിൽ ഞാൻ എത്തപെടാൻ കാരണം എന്റെകുടുംബക്കാർ തന്നെ ആണ് ഷക്കില പറയുന്നു. എന്നാൽ അച്ഛൻ മരിച്ചതോടു എനിക്ക് സിനിമകൾ ഇല്ലാതായി അങ്ങനെ എട്ടുമാസത്തോളം ഞാൻ വീട്ടിൽ ഇരുന്നു അപ്പോൾ ‘അമ്മ പറഞ്ഞു ഇങ്ങനെ ഇരുന്നാൽ ഭക്ഷണം കഴിക്കേണ്ട, എനിക്ക് അമ്മയോട് വെറുപ്പ് തോന്നി അങ്ങനെ ഇരിക്കുമ്പോൾ ആണ് കിന്നാരതുമ്പയിൽ ഒരു വേഷം കിട്ടിയത് ഷകീല പറയുന്നു.