‘കട്ട്, ഓക്കെയല്ലേ?’ ബിഹൈൻഡ് ദ് സീൻസ് പുറത്ത് വിട്ട് കാപ്പ ടീം

ഒരിടവേളയ്ക്കു ശേഷം മലയാള സിനിമയിൽ തന്റെ സാന്നിദ്ധ്യം അതിഭംഗിരമായി തിരിച്ചത്തിച്ച സംവിധായകനാണ് ഷാജികൈലാസ്. പൃഥ്വിരാജ് നായകനായ കടുവ എന്ന സിനിമയിലൂടെ വൻ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്.2022 സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു കടുവ. കഴിഞ്ഞ വർഷം…

ഒരിടവേളയ്ക്കു ശേഷം മലയാള സിനിമയിൽ തന്റെ സാന്നിദ്ധ്യം അതിഭംഗിരമായി തിരിച്ചത്തിച്ച സംവിധായകനാണ് ഷാജികൈലാസ്. പൃഥ്വിരാജ് നായകനായ കടുവ എന്ന സിനിമയിലൂടെ വൻ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്.2022 സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു കടുവ. കഴിഞ്ഞ വർഷം തന്നെ പൃഥ്വിക്കൊപ്പം വീണ്ടുമൊന്നിച്ച സിനിമയായിരുന്നു കാപ്പ.

ജി ആർ ഇന്ദുഗോപൻറെ പ്രശസ്ത നോവൽ ശംഖുമുഖിയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ ഇപ്പോഴും ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ബിഹൈൻഡ് ദ് സീൻസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറക്കാർ.വീഡിയോയിൽ സിനിമയിലെ എല്ലാതാരങ്ങളെയും കാണിക്കുന്നുണ്ട്.

ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയതും ജി ആർ ഇന്ദുഗോപൻ തന്നെയാണ്. ചിത്രത്തിൽ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അപർണ ബാലമുരളിയാണ് നായിക.ആസിഫ് അലിയും അന്ന ബെന്നുമാണ് സിനിയിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങൾ.ദിലീഷ് നായർ,ജിനു വി ഏബ്രഹാം,ഡോൾവിൻ കുര്യാക്കോസ് എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, തിയറ്റർ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ, എന്നീ ബാനറുകള് കാപ്പ നിർമിച്ചത്.