അന്ന് ഈ മാനുഷികതയൊന്നും കണ്ടില്ലല്ലോ, ഇത് അനിതീ; ബി​ഗ് ബോസിനെതിരെ തുറന്നടിച്ച് റിയാസ് സലിം

ബിഗ് ബോസ് മലയാളം സീസൺ 6 രണ്ട് ആഴ്ചകൾ പിന്നിട്ടതോടെ ആർമികളും ചർച്ചകളുമായി സോഷ്യൽ മീഡിയ കത്തുകയാണ്. ഇതിനിടെ ബി​ഗ് ബോസിനെ വിമർശിച്ച് എത്തിയിരിക്കുകയാണ് മുൻ മത്സരാർഥി കൂടിയായ റിയാസ് സലീം. നിലവിലെ മത്സരാർഥികളിൽ ജാസ്മിനും ​ഗബ്രിയും തമ്മിലുള്ള സൗഹൃദം വീടിന് അകത്തും പുറത്തും ചർച്ചയായിരുന്നു. ഇതിനിടെ ജാസ്മിനെ തേടി വീട്ടിൽ നിന്നും ഒരു കോൾ വന്നത്. പിതാവിന് സുഖമില്ലെന്നായിരുന്നു ജാസ്മിൻ പറഞ്ഞത്.

പക്ഷേ കോളിന് ശേഷം ജാസ്മിൻ ഗബ്രിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് തിരി കൊളുത്തിയത്. ഉപ്പയുമായുള്ള ജാസ്മിന്റെ ഫോൺ കോൾ പ്രേക്ഷകരെ കാണിക്കാതിരുന്നതാണ് വിവാദമായത്. ഈ വിഷയത്തിലാണ് റിയാസും പ്രതികരിച്ചിട്ടുള്ളത്.

”ലോകത്തിൻ കഥയറിയാതെ എന്നൊക്കെയാണ് ടൈറ്റിൽ സോങ്. എന്നിട്ട് ബിഗ് ബോസ് ഒരു മത്സരാർത്ഥിയെ തന്റെ അച്ഛനുമായി സംസാരിക്കാൻ അനുവദിക്കുകയും അത് കാണിക്കാതിരിക്കുകയും ചെയ്യുന്നു. എന്തൊരു തമാശയാണ്! തീർത്തും അനീതി. എന്നിട്ട് അവർ നാടകമീയമായി അതിനെ മറച്ചുവെക്കാൻ ശ്രമിക്കുന്നു. അതിനായി മാനുഷികത എന്നൊക്കെ വീക്കെന്റ് എപ്പിസോഡിൽ പറയുന്നു. മറ്റൊരു മത്സരാർത്ഥിയുടെ കുടുംബാംഗം മരിച്ചപ്പോൾ ആ ഫോൺ കോളും കൺഫെഷൻ റൂമിലെ സംസാരവുമെല്ലാം ബിഗ് ബോസ് ടിആർപിയ്ക്ക് വേണ്ടി സംപ്രേക്ഷണം ചെയ്തപ്പോൾ മാനുഷികത എവിടെപ്പോയി?” റിയാസ് ചോദിച്ചു.

Ajay

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago