അന്ന് ഈ മാനുഷികതയൊന്നും കണ്ടില്ലല്ലോ, ഇത് അനിതീ; ബി​ഗ് ബോസിനെതിരെ തുറന്നടിച്ച് റിയാസ് സലിം

ബിഗ് ബോസ് മലയാളം സീസൺ 6 രണ്ട് ആഴ്ചകൾ പിന്നിട്ടതോടെ ആർമികളും ചർച്ചകളുമായി സോഷ്യൽ മീഡിയ കത്തുകയാണ്. ഇതിനിടെ ബി​ഗ് ബോസിനെ വിമർശിച്ച് എത്തിയിരിക്കുകയാണ് മുൻ മത്സരാർഥി കൂടിയായ റിയാസ് സലീം. നിലവിലെ മത്സരാർഥികളിൽ…

ബിഗ് ബോസ് മലയാളം സീസൺ 6 രണ്ട് ആഴ്ചകൾ പിന്നിട്ടതോടെ ആർമികളും ചർച്ചകളുമായി സോഷ്യൽ മീഡിയ കത്തുകയാണ്. ഇതിനിടെ ബി​ഗ് ബോസിനെ വിമർശിച്ച് എത്തിയിരിക്കുകയാണ് മുൻ മത്സരാർഥി കൂടിയായ റിയാസ് സലീം. നിലവിലെ മത്സരാർഥികളിൽ ജാസ്മിനും ​ഗബ്രിയും തമ്മിലുള്ള സൗഹൃദം വീടിന് അകത്തും പുറത്തും ചർച്ചയായിരുന്നു. ഇതിനിടെ ജാസ്മിനെ തേടി വീട്ടിൽ നിന്നും ഒരു കോൾ വന്നത്. പിതാവിന് സുഖമില്ലെന്നായിരുന്നു ജാസ്മിൻ പറഞ്ഞത്.

പക്ഷേ കോളിന് ശേഷം ജാസ്മിൻ ഗബ്രിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് തിരി കൊളുത്തിയത്. ഉപ്പയുമായുള്ള ജാസ്മിന്റെ ഫോൺ കോൾ പ്രേക്ഷകരെ കാണിക്കാതിരുന്നതാണ് വിവാദമായത്. ഈ വിഷയത്തിലാണ് റിയാസും പ്രതികരിച്ചിട്ടുള്ളത്.

”ലോകത്തിൻ കഥയറിയാതെ എന്നൊക്കെയാണ് ടൈറ്റിൽ സോങ്. എന്നിട്ട് ബിഗ് ബോസ് ഒരു മത്സരാർത്ഥിയെ തന്റെ അച്ഛനുമായി സംസാരിക്കാൻ അനുവദിക്കുകയും അത് കാണിക്കാതിരിക്കുകയും ചെയ്യുന്നു. എന്തൊരു തമാശയാണ്! തീർത്തും അനീതി. എന്നിട്ട് അവർ നാടകമീയമായി അതിനെ മറച്ചുവെക്കാൻ ശ്രമിക്കുന്നു. അതിനായി മാനുഷികത എന്നൊക്കെ വീക്കെന്റ് എപ്പിസോഡിൽ പറയുന്നു. മറ്റൊരു മത്സരാർത്ഥിയുടെ കുടുംബാംഗം മരിച്ചപ്പോൾ ആ ഫോൺ കോളും കൺഫെഷൻ റൂമിലെ സംസാരവുമെല്ലാം ബിഗ് ബോസ് ടിആർപിയ്ക്ക് വേണ്ടി സംപ്രേക്ഷണം ചെയ്തപ്പോൾ മാനുഷികത എവിടെപ്പോയി?” റിയാസ് ചോദിച്ചു.