ദിലീപ് എന്റെ ഫ്രണ്ട്, ഫ്രണ്ട് എപ്പോഴും ഫ്രണ്ടാണ്; മോഹൻലാലിന്റെ മടിയിൽ ഉറങ്ങിയിട്ടുണ്ട്; അടിച് കേറുമ്പോൾ ‘ദുബായ് ജോസി’ന് പറയാനുള്ളത്

Follow Us :

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ദുബായ് ജോസ് തരം​ഗമാണ്. എവിടെ നോക്കിയാലും ദുബായ് ജോസ് മീമുകളും അടിച്ച് കേറി വാ എന്ന ഡയലോ​ഗും നിറയുകയാണ്. ടർബോ സിനിമയും മമ്മൂട്ടിയുടെ ജോസ് എന്ന കഥാപാത്രവും ഹിറ്റായതോടെയാണ് ദുബായ് ജോസും പിന്നാലെ തരം​ഗമായി മാറിയത്. ഇപ്പോൾ ദുബായ് ജോസായി അഭിനയിച്ച റിയാസ് ഖാൻ ജലോത്സവം എന്ന സിനിമയെ കുറിച്ചും തന്റെ സിനിമ ജീവിതത്തെ കുറിച്ചുമെല്ലാം പറയുന്നതാണ് വൈറലാകുന്നത്.

‘എന്റെ കരിയർ തുടങ്ങിയപ്പോൾ സിനിമ ഇൻഡസ്ട്രി മുഴുവൻ ചെന്നൈയിലായിരുന്നു. തുടക്കത്തിൽ ‍ഞാൻ തമിഴിലും തെലുങ്കിലുമാണ് കൂടുതൽ സിനിമകൾ ചെയ്ത് തുടങ്ങിയത്. പിന്നെ ബാലേട്ടൻ ചെയ്തോടെ മലയാളത്തിൽ സജീവമായി. ദിലീപ് എന്റെ ഫ്രണ്ടാണ്. ഫ്രണ്ട് എപ്പോഴും ഫ്രണ്ടാണ് അത് ഒരു സാഹ​ചര്യത്തിലും മാറുന്നതല്ല. അതുപോലെ വിജയിയുമായും അടുത്ത സൗഹൃദമുണ്ട്. വിജയിയുമായി അടുത്ത സൗഹൃദം എന്റെ ഭാര്യയ്ക്കാണ്. അവർ ഒരുമിച്ച് ഡാൻസ് പഠിച്ചിട്ടുള്ളവരാണ്. അതുപോലെ മോഹൻലാൽ സാറിന്റെ മടിയിൽ കിടന്ന് ഉറങ്ങിയിട്ടുള്ളയാളാണ് ഞാൻ. ജലോത്സവം മുതലാണ് ഞാൻ സ്വന്തമായി ഡബ്ബ് ചെയ്ത് തുടങ്ങിയത്’- റിയാസ് ഖാൻ പറഞ്ഞു.

തന്റെ കുടുംബത്തെ കുറിച്ചും റിയാസ് ഖാൻ സംസാരിച്ചത്. ‌‘എന്റേത് ഇന്റർകാസ്റ്റ് മാരേജാണ്. വൈഫ് ബ്രാഹ്മിണും ഞാൻ മുസ്ലീമുമാണ്. എന്റെ സഹോദരിയുടെ ബെസ്റ്റ് ഫ്രണ്ടാണ് ഉമ. അങ്ങനെയാണ് പരിചയം തുടങ്ങിയത്. അവർ ചെറുപ്പം മുതൽ ഒരുമിച്ച് പഠിക്കുന്നവരാണ്. ആദ്യം കണ്ടപ്പോൾ തന്നെ പ്രേമം തുടങ്ങിയതൊന്നുമല്ല. ഉമയുടേത് സിനിമാ കുടുംബമാണ്. അച്ഛൻ വലിയ സം​ഗീതഞ്ജനാണ്. ഒരു സിനിമയുടെ ഓഡീഷനിൽ ഞങ്ങൾ ഒരുമിച്ച പങ്കെടുത്തപ്പോൾ മുതലാണ് പ്രണയം തുടങ്ങിയത്. സിനിമയിലേക്ക് വരുന്നതിന് മുമ്പാണ് ഉമയുമായി പ്രണയത്തിലായത്. അഭിനയക്കണമെന്ന അതിയായ ആ​ഗ്രഹം കൊണ്ട് തന്നെയാണ് ഞാൻ സിനിമയിലേക്ക് എത്തിയത്.’ – അദ്ദേഹം കൂട്ടിച്ചേർത്തു.

1994ൽ സുഖം സുഖകരം എന്ന ചിത്രത്തിലൂടെയാണ് റിയാസ് ഖാന്റെ അഭിനയ ജീവിതം തുടങ്ങഉന്നത്. പിന്നീട് ബാലേട്ടൻ സിനിമയിൽ മോഹൻലാലിന്റെ വില്ലനായി അഭിനയിച്ചത് കരിയറിൽ നിർണായകമായി. കൊച്ചി സ്വദേശിയായ റിയാസ് ഖാൻ നിർമാതാവ് റഷീദിന്റെ മകനാണ്.