‘എന്തായാലും ഞാന്‍ കിടിലകൃതാക്ജ്ഞന്‍ ആയി’ എന്ന് റിയാസ്; ഇങ്ങനെയും ഒരു വാക്കോ എന്ന് സോഷ്യല്‍ മീഡിയ

ബിഗ് ബോസ് സീസണ്‍ 4 അവസാനിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ അതിന്റെ അലയൊലികള്‍ നിലച്ചിട്ടില്ല. ന്യൂ നോര്‍മല്‍’ എന്ന തീമില്‍ ആരംഭിച്ച സീസണില്‍ വ്യത്യസ്തരായ മത്സരാര്‍ത്ഥികളാണ് അണിനിരന്നത്. പതിനേഴ് മത്സരാര്‍ത്ഥികളുമായാണ് നാലാം സീസണ്‍ ആരംഭിച്ചത്. ഇതില്‍ ഏറെ ശ്രദ്ധേയനായ മത്സരാര്‍ത്ഥിയായിരുന്നു റിയാസ് സലിം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് റിയാസ് ബിഗ് ബോസില്‍ എത്തിയത്. ഷോയിലെത്തിയ ആദ്യ ആഴ്ചകളില്‍ റിയാസിനെതിരെ പ്രേക്ഷകരുടെ ഭാഗത്തുനിന്നും വന്‍ വിമര്‍ശനമാണ് ഉണ്ടായത്. എന്നാല്‍ റിയാസിനെ മാറ്റി നിര്‍ത്തിയവര്‍ തന്നെ അവസാനം റിയാസിനെ ചേര്‍ത്ത് പിടിച്ചു. റിയാസ് ആയിരിക്കും വിന്നര്‍ എന്ന് പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്ത് ഒടുവില്‍ ദില്‍ഷ വിജയ കിരീടം ചൂടി. എന്നാല്‍ റിയാസാണ് തങ്ങളുടെ വിജയി എന്ന് ആരാധകര്‍ പ്രഖ്യാപിച്ചിരുന്നു.

ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തിയ റിയാസ് ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളുമായി തിരക്കിലാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സിന്റെ വേദിയില്‍ അതിഥികളായി റിയാസും ദില്‍ഷയും എത്തുന്നുണ്ട്. രമേശ് പിഷാരടിയും കലാഭവന്‍ ഷാജോണും വിധികര്‍ത്തകളാകുന്ന ഷോയുടെ പ്രോമോ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

ഇതിനു പിന്നാലെ പിഷാരടിക്കും, ഷാജോണിനും ദില്‍ഷയ്ക്കുമൊപ്പം വേദിയില്‍ നിന്നെടുത്ത ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് റിയാസ്. റിയാസ് പങ്കുവച്ച ഫോട്ടോയെക്കാള്‍ അതിന്റെ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം. ‘ക്യാപ്ഷനോളജി പഠിക്കണം എന്ന മോഹവുമായി ഞാന്‍ ചെന്ന് കേറിയത് എവിടെയാണെന് നോക്ക്.. എന്തായാലും ഞാന്‍ കിടിലകൃതാക്ജ്ഞന്‍ ആയി..കിടിലകൃതാക്ജ്ഞന്‍’ എന്നാണ് റിയാസ് പങ്കുവെച്ചിരിക്കുന്ന ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ഈ വ്യത്യസ്തമായ ക്യാപ്ഷന്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ക്യാപ്ഷന്‍ സിംഹമേ എന്നാണ് റിയാസിനെ ചിലര്‍ വിളിക്കുന്നത്. എന്നാല്‍ ഇങ്ങനെയും വാക്കുണ്ടോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരും ഉണ്ട്.

Rahul

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

51 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

53 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

2 hours ago