ഇനി ഞാൻ പോകുന്നുണ്ടെങ്കിൽ അവിടേക്ക് മാത്രമാകും

ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തി നിരവധി  ആരാധകരെ സ്വന്തമാക്കിയ  മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ്സിന്റെ ചരിത്രത്തിലെ തന്നെ മികച്ച എപ്പിസോഡുകൾ ആയിരുന്നു റോബിൻ ഉണ്ടായിരുന്ന സീസണിൽ നിന്ന് ലഭിച്ചത്. അത് കൊണ്ട് തന്നെ നിരവധി ആരാധകരെയും താരം ആദ്യം മുതൽ തന്നെ സ്വന്തമാക്കിയിരുന്നു. ബിഗ് ബോസിന്റെ നിയമം തെറ്റിച്ച് എന്ന പേരിൽ ആണ് റോബിൻ രാധാകൃഷ്ണൻ പുറത്ത് ആകുന്നത്. അല്ലായിരുന്നെങ്കിൽ നൂറാം ദിവസം വിജയിയായിട്ടാണ് താരം പുറത്തിറങ്ങുമായിരുന്നുള്ളു. റോബിന്റെ എവിഷൻ ആരാധകരെയും ഏറെ നിരാശപ്പെടുത്തിയിരുന്നു. പുറത്ത് വന്ന റോബിന് ഉജ്വല സ്വീകരണമാണ് ആരാധകരിൽ നിന്ന് ലഭിച്ചത്.

പൊതു പരിപാടികളിൽ പങ്കെടുത്ത റോബിന്റെ വിഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ വൈറൽ ആയിരുന്നു. എന്നാൽ ഈ തവണത്തെ ബിഗ് ബോസ് സീസണിലേക്ക് ചാലഞ്ചർ ആയി എത്തിയിരിക്കുകയാണ് റോബിനും രജിത്ത് കുമാറും. ബിഗ് ബോസ് മലയാത്തിന്റെ ചരിത്രത്തിൽ തന്നെയാണ് മുൻപുള്ള സീസണിലെ മത്സരാർത്ഥികളെ വീട്ടിലേക്ക് കൊണ്ട് വരുന്നത്. റോബിനും രജിത്ത് കുമാറും വന്നതോടെ ഒരു ഒഴുക്കൻ മട്ടിൽ പോയിക്കൊണ്ടിരുന്ന ബിഗ് ബോസ് വീട് ആക്റ്റീവ് ആയിരിക്കുകയാണ്. അത് തന്നെയാണ് ഇവരെ ഇപ്പോൾ വീട്ടിലേക്ക് കൊണ്ട് വന്നതിന്റെ ലക്ഷ്യവും. പരിപാടിയുടെ റേറ്റിങ്ങും കുത്തനെ ഉയർന്നിരിക്കുകാണ് ഇപ്പോൾ.

എന്നാൽ ഈ അവസരത്തിൽ റോബിൻ മുൻപ് പറഞ്ഞ ഒരു വീഡിയോ ആണ് പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താൻ ഇനി ഒരിക്കലും ബിഗ് ബോസ്സിലേക്ക് പോകില്ല എന്നും ബിഗ് ബോസ്സിന്റെ ഒരു സീസണിലും താൻ മത്സരിക്കില്ല എന്നുമാണ് റോബിൻ പറഞ്ഞത്. ഇനി ഞാൻ പോകുവാണെങ്കിൽ ബിഗ് ബോസ് അൾട്ടിമേറ്റിലെ പോകു എന്നും അവിടെ ഇത് പോലെ അല്ലെന്നും വലിയ വലിയ ആളുകൾ ആണ് അവിടെ എത്തുന്നത് ഇപ്പോഴേ ഞാൻ അതിനു ബുക്ക് ചെയ്തിരിക്കുകയാണ് എന്നുമാണ് റോബിൻ പറഞ്ഞത്. ഇവിടെ കപ്പ് അടിക്കാൻ പറ്റിയില്ലെങ്കിൽ അതിൽ എന്നിക്ക് വിഷമം ഇല്ലെന്നും ഞാൻ അവിടെ കപ്പ് അടിച്ചോളാം എന്നുമാണ് റോബിൻ അന്ന് പറഞ്ഞത്.

Devika Rahul