Categories: Film News

റോക്കി ഭായ് ബി.ജെ.പി ആണോ? അണ്ണാ ശരിക്കും നിങ്ങളേതാ പാര്‍ട്ടി: കെജിഎഫ് വിജയത്തിന് പിന്നാലെ യാഷിന്റെ രാഷ്ട്രീയ നിലപാട് ചര്‍ച്ചയാകുന്നു

ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ റെക്കോര്‍ഡുകളെ കടപുഴക്കി കെ ജി എഫ് ചാപ്റ്റ 2 അതിന്റെ തേരോട്ടം തുടരുകയാണ്. കെ.ജിഎഫ് ആദ്യ ഭാഗം ഇറങ്ങിയപ്പോള്‍ മുതല്‍ യാഷ് എന്ന ചിത്രത്തിലെ പ്രധാന നടനെക്കുറിച്ച് അന്വേഷിച്ച് മാധ്യമങ്ങളും സിനിമാ പ്രേമികളും നെട്ടോട്ടം ഓടി തുടങ്ങിയെങ്കില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയപ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അനശ്വരമാക്കിയ താരങ്ങളുടെ ഭൂതകാലവും വ്യക്തിത്വവുമൊക്കെ കൂടുതല്‍ ചര്‍ച്ചയായി.

ഇപ്പോഴിതാ നവീന്‍ കുമാര്‍ ഗൗഡ എന്ന യാഷിന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള അന്വേഷണം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ എത്തി നില്‍ക്കുകയാണ്. യാഷിന് ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായിട്ടാണ് ബന്ധമെന്നാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്.

യാഷ് ബി.ജെ.പി അനുഭാവിയാണെന്നാണ് ഒരു കൂട്ടം ആരാധകരുടെ അവകാശവാദം. ബി.ജെ.പി നേതാവിനൊപ്പം കൊടി കെട്ടിയ വണ്ടിയില്‍ ചുറ്റിനും പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോ നടത്തുന്ന യാഷിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി തുടങ്ങി. ചിത്രത്തെ ചുറ്റിപ്പറ്റി ചൂടേറിയ ചര്‍ച്ചകള്‍ പുരോഗമിക്കവെ ധാ വരുന്നു മറ്റൊരു ചിത്രം. ഇത്തവണ കൊടിയും നേതാവും മാറി എന്നുമാത്രം. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ മരുമകള്‍ സ്മിതയ്ക്ക് വേണ്ടി വോട്ട് തേടുന്ന യാഷിനെ നമുക്കിവിടെ കാണാം.

യാഷിന്റെ രാഷ്ട്രീയം അന്വേഷിച്ചവര്‍ക്ക് വീണ്ടും കൂടുതല്‍ ചിത്രങ്ങള്‍ കിട്ടാന്‍ തുടങ്ങി. ഒടുവിലിതാ കൃഷ്ണരാജ മണ്ഡലത്തില്‍ രണ്ട് തവണ ജെ.ഡി.എസ് എംഎല്‍എ ആയ ആര്‍ മഹേഷിന് വേണ്ടിയാണ് യാഷ് പ്രചാരണം നിയന്ത്രിച്ചത്. ഇതോടെ ഇഷ്ട നടന്റെ രാഷ്ട്രീയം അന്വേഷിച്ചവര്‍ തലയില്‍ കൈ വെച്ച് ചോദിക്കാന്‍ തുടങ്ങി, അല്ലണ്ണാ ശരിക്കും നിങ്ങള്‍ ഏതാ പാര്‍ട്ടി.

തന്റെ രാഷ്ട്രീയം അന്വേഷിച്ചവര്‍ക്ക് മറുപടിയുമായി റോക്കി ഭായി രംഗത്തെത്തിയതോടെ നടന്റെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമം ആയതായാണ് സൂചന.

‘വിവിധ നേതാക്കള്‍ക്ക് വേണ്ടി പ്രചാരണം നടത്തുന്നത് തെറ്റാണെന്നോ അതുവഴി വോട്ടര്‍മാര്‍ക്ക് തെറ്റായ ധാരണ നല്‍കുന്നതായോ ഞാന്‍ കരുതുന്നില്ലെന്ന് യാഷ് പറയുന്നു. ജോലി ചെയ്തുവെന്ന് എനിക്ക് തോന്നുന്ന നേതാക്കള്‍ക്കുവേണ്ടിയാണ് ഞാന്‍ പ്രചാരണം നടത്തുന്നത്. എന്നെ സംബന്ധിച്ചിടത്തോളം നല്ല സ്ഥാനാര്‍ത്ഥികളും വികസനത്തില്‍ പ്രതിബദ്ധതയുള്ളവരുമാണ് വലുത്.

‘പ്രത്യയ ശാസ്ത്രത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയത്തേക്കാള്‍ ഞാന്‍ പ്രധാന്യം കല്‍പിക്കുന്നത് വ്യക്തികള്‍ക്കും മാനവികതയ്ക്കുമാണ്. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിലെ നിലവാരമുയര്‍ത്താന്‍ ശ്രദ്ധയൂന്നുന്ന ഒരു നേതാവാണ് കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകേണ്ടത്. ഏറ്റവും വലിയ ഒറ്റ കക്ഷി കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കണം,’ തൂക്ക് സര്‍ക്കാര്‍ നമുക്ക് വേണ്ടെന്നും നടന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞിരുന്നു

Rahul

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

10 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago