ഒരുകാലത്ത് മലയാളത്തിൽ തിളങ്ങിനിന്ന റോമയുടെ ഇപ്പോഴത്തെ അവസ്ഥ!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് റോമാ. നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് റോമ. മലയാളത്തിൽ എത്തുന്നതിനു മുൻപ് തന്നെ താരം തെലുങ്കിലും തമിഴിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2006 ൽ മലയാള സിനിമയിൽ എത്തിയ താരം 2012 വരെ സജീവ സാന്നിധ്യം ആയിരുന്നു. ശേഷം ഓരോ വർഷത്തെ ഇടവേളകൾ എടുത്തിട്ടാണ് രണ്ടു ചിത്രത്തിൽ കൂടി അഭിനയിച്ചത്. പിന്നീട് കുറെ നാൾ താരം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വെള്ളേപ്പം എന്ന ചിത്രത്തിലൂടെ താരം വീണ്ടും തിരിച്ചു വരവിന് ഒരുങ്ങുകയാണ്.

Roma Photos

2005 മുതൽ സിനിമയിൽ സജീവമായ താരം 2012 ഓടെ സിനിമകളിൽ നിന്ന് അപ്രത്യക്ഷം ആകുകയായിരുന്നു. നോട്ട്ബുക്ക്, ജൂലൈ 4, ചോക്ലറ്റ്, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരത്തിന് നിരവധി ആരാധകരെയും ലഭിച്ചു. എന്നാൽ അധികനാൾ മലയാള സിനിമയിൽ താരം തിളങ്ങിയില്ല. പെട്ടന്നൊരു സുപ്രഭാദത്തിൽ താരം മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷം ആക്കുകയായിരുന്നു.

Roma

സിനിമയിൽ തന്നെ തേടി എപ്പോഴും സ്ഥിരം വേഷങ്ങൾ മാത്രം ആണ് എത്തിയിരുന്നത്. അച്ചായത്തി, ഗ്ലാമർ കാമുകി വേഷങ്ങൾ ആണ് താൻ അഭിനയിച്ചവയിൽ കൂടുതൽ.  ഒരേ കാറ്റഗറിയിൽ ഉള്ള വേഷങ്ങൾ സ്ഥിരമായി ചെയ്തുകൊണ്ടിരുന്നപ്പോൾ മടുപ്പ് തോന്നിയെന്നും അത് കൊണ്ടാണ് ഒരു ഇടവേള എടുത്ത് സിനിമയിൽ നിന്നും മാറി നിന്നതെന്നുമാണ് ഒരു അഭിമുഖത്തിൽ റോമാ പറഞ്ഞത്. സൂപ്പർസ്റ്റാറുകൾക്കൊപ്പം പോലും അഭിനയിക്കാൻ ലഭിച്ച അവസരങ്ങൾ താൻ നിഷേദിച്ചുവെന്നും നല്ല കഥാപാത്രങ്ങൾ ലഭിക്കാഞ്ഞതിനാലാണ് അത്തരം അവസരങ്ങളോടെ നോ പറഞ്ഞതെന്നും താരം പറഞ്ഞു.

Sreekumar R