കണ്ണൂര്‍ സ്‌ക്വാഡ് ഷൂട്ട് തുടങ്ങിയ ദിവസം ഇന്ന്…പക്ഷേ, ആഹ്ലാദം പങ്കുവയ്ക്കാന്‍ കഴിയില്ല!!! ജോളി ബാസ്റ്റിന്‍ അപ്രതീക്ഷിത വിയോഗത്തില്‍ റോണി

റോബി വര്‍ഗീസ് രാജ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ബ്ലോക് ബസ്റ്റര്‍ ഹിറ്റായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയതിന്റെ വാര്‍ഷികത്തിന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് നടന്‍ റോണി ഡേവിഡ്. ഇന്നേ ദിവസം തന്നെയാണ് മറ്റൊരു ദു:ഖ വാര്‍ത്തയും എത്തിയത്. ചിത്രത്തിന്റെ സ്റ്റണ്ട് ഡയറക്ടര്‍ ജോളി ബാസ്റ്റിന്‍ അപ്രതീക്ഷിതമായി വിട പറഞ്ഞിരിക്കുകയാണ് ഇന്ന്. അദ്ദേഹത്തിന്റെ ഓര്‍മ്മയും പങ്കുവച്ചിരിക്കുകയാണ് റോണി.

കണ്ണൂര്‍ സ്‌ക്വാഡ് ഷൂട്ട് തുടങ്ങിയ ദിവസം ഇന്നാണ്…..ഡിസംബര്‍ 27 പക്ഷേ, ആ ആഹ്ലാദത്തെ പങ്കു വയ്ക്കാന്‍ കഴിയാത്ത രീതിയില്‍ ഒരു വാര്‍ത്തയായി പോയി കേട്ടത്. ജോളി മാസ്റ്റര്‍ അദ്ദേഹത്തെ പരിചയപ്പെടാത്ത ഒരു ടെക്‌നീഷ്യന്‍ പോലും മലയാളത്തില്‍ ഉണ്ടാവില്ല. ഒരു മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫര്‍, അതിലുപരി ഒരു എക്‌സ്ട്രാ ഓര്‍ഡിനറി വെഹിക്കിള്‍ സ്റ്റണ്ട് മാനും കൊറിയോഗ്രാഫറും.

നിങ്ങള്‍ക്ക് എല്ലാവര്‍ക്കും കണ്ണൂര്‍ സ്‌ക്വാഡ് ക്ലൈമാക്സില്‍ ജീപ്പ് ലോറിയെ ഓവര്‍ടേക്ക് ചെയ്തു പോകുന്ന സ്വീക്വന്‍സ് ഓര്‍മയുണ്ടാവും എന്ന് വിശ്വസിക്കുന്നു. അദ്ദേഹം ചെയ്തതാണ് അവന്‍ തന്നെ ഒരു നിക്കി ലൗഡയാണ്, യന്ത്രങ്ങളെ നന്നായി അറിയുന്ന ഒരു മനുഷ്യന്‍. ഇടയ്ക്കു പോസ്റ്റ് പ്രൊഡക്ഷന്‍ ടൈമില്‍ കൃത്യമായി അപ്ഡേറ്റുകള്‍ ചോദിച്ചു വിളിക്കുമായിരുന്നു. അത്തരമൊരു യഥാര്‍ത്ഥ മനുഷ്യന്‍. പക്ഷേ, ഇത് വളരെ നേരത്തെയാണ് മാസ്റ്റര്‍’,- എന്നാണ് റോണി കുറിച്ചത്.

53ാം വയസ്സില്‍ അപ്രതീക്ഷിതമായിരുന്നു ജോളിയുടെ അന്ത്യം. ഇന്നലെ വൈകിട്ട് നെഞ്ചു വേദനയെ തുടര്‍ന്ന് വണ്ടാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ക്രിസ്തുമസ് പ്രമാണിച്ച് കുടുംബവുമായി ബാംഗ്ലൂരില്‍ നിന്നും ആലപ്പുഴ എത്തിയതായിരുന്നു ജോളി.

കമ്മട്ടിപ്പാടം, മാസ്റ്റര്‍ പീസ്, അങ്കമാലി ഡയറീസ്, ഓപ്പറേഷന്‍ ജാവ, തങ്കം, ന്നാ താന്‍ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിലും ഫൈറ്റ് മാസ്റ്റര്‍ ആയിരുന്നു ജോളി. സൈലന്‍സ് എന്ന ചിത്രത്തില്‍ ഇദ്ദേഹം വില്ലന്‍ വേഷത്തിലും എത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, പഞ്ചാബി സിനിമകളിലും സ്റ്റണ്ട് ഡയറക്ടറായിരുന്നു. ഇതുവരെയായി ജോളി ബാസ്റ്റ്യന്‍ 400 ചിത്രങ്ങളില്‍ അധികം വിവിധ ഭാഷകളിലായി സ്റ്റണ്ട് ഡയറക്ടറായിട്ടുണ്ട്.

Anu

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

9 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago