കണ്ണൂര്‍ സ്‌ക്വാഡ് ഷൂട്ട് തുടങ്ങിയ ദിവസം ഇന്ന്…പക്ഷേ, ആഹ്ലാദം പങ്കുവയ്ക്കാന്‍ കഴിയില്ല!!! ജോളി ബാസ്റ്റിന്‍ അപ്രതീക്ഷിത വിയോഗത്തില്‍ റോണി

റോബി വര്‍ഗീസ് രാജ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ബ്ലോക് ബസ്റ്റര്‍ ഹിറ്റായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. ഇപ്പോഴിതാ…

റോബി വര്‍ഗീസ് രാജ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ബ്ലോക് ബസ്റ്റര്‍ ഹിറ്റായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയതിന്റെ വാര്‍ഷികത്തിന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് നടന്‍ റോണി ഡേവിഡ്. ഇന്നേ ദിവസം തന്നെയാണ് മറ്റൊരു ദു:ഖ വാര്‍ത്തയും എത്തിയത്. ചിത്രത്തിന്റെ സ്റ്റണ്ട് ഡയറക്ടര്‍ ജോളി ബാസ്റ്റിന്‍ അപ്രതീക്ഷിതമായി വിട പറഞ്ഞിരിക്കുകയാണ് ഇന്ന്. അദ്ദേഹത്തിന്റെ ഓര്‍മ്മയും പങ്കുവച്ചിരിക്കുകയാണ് റോണി.

കണ്ണൂര്‍ സ്‌ക്വാഡ് ഷൂട്ട് തുടങ്ങിയ ദിവസം ഇന്നാണ്…..ഡിസംബര്‍ 27 പക്ഷേ, ആ ആഹ്ലാദത്തെ പങ്കു വയ്ക്കാന്‍ കഴിയാത്ത രീതിയില്‍ ഒരു വാര്‍ത്തയായി പോയി കേട്ടത്. ജോളി മാസ്റ്റര്‍ അദ്ദേഹത്തെ പരിചയപ്പെടാത്ത ഒരു ടെക്‌നീഷ്യന്‍ പോലും മലയാളത്തില്‍ ഉണ്ടാവില്ല. ഒരു മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫര്‍, അതിലുപരി ഒരു എക്‌സ്ട്രാ ഓര്‍ഡിനറി വെഹിക്കിള്‍ സ്റ്റണ്ട് മാനും കൊറിയോഗ്രാഫറും.

നിങ്ങള്‍ക്ക് എല്ലാവര്‍ക്കും കണ്ണൂര്‍ സ്‌ക്വാഡ് ക്ലൈമാക്സില്‍ ജീപ്പ് ലോറിയെ ഓവര്‍ടേക്ക് ചെയ്തു പോകുന്ന സ്വീക്വന്‍സ് ഓര്‍മയുണ്ടാവും എന്ന് വിശ്വസിക്കുന്നു. അദ്ദേഹം ചെയ്തതാണ് അവന്‍ തന്നെ ഒരു നിക്കി ലൗഡയാണ്, യന്ത്രങ്ങളെ നന്നായി അറിയുന്ന ഒരു മനുഷ്യന്‍. ഇടയ്ക്കു പോസ്റ്റ് പ്രൊഡക്ഷന്‍ ടൈമില്‍ കൃത്യമായി അപ്ഡേറ്റുകള്‍ ചോദിച്ചു വിളിക്കുമായിരുന്നു. അത്തരമൊരു യഥാര്‍ത്ഥ മനുഷ്യന്‍. പക്ഷേ, ഇത് വളരെ നേരത്തെയാണ് മാസ്റ്റര്‍’,- എന്നാണ് റോണി കുറിച്ചത്.

53ാം വയസ്സില്‍ അപ്രതീക്ഷിതമായിരുന്നു ജോളിയുടെ അന്ത്യം. ഇന്നലെ വൈകിട്ട് നെഞ്ചു വേദനയെ തുടര്‍ന്ന് വണ്ടാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ക്രിസ്തുമസ് പ്രമാണിച്ച് കുടുംബവുമായി ബാംഗ്ലൂരില്‍ നിന്നും ആലപ്പുഴ എത്തിയതായിരുന്നു ജോളി.

കമ്മട്ടിപ്പാടം, മാസ്റ്റര്‍ പീസ്, അങ്കമാലി ഡയറീസ്, ഓപ്പറേഷന്‍ ജാവ, തങ്കം, ന്നാ താന്‍ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിലും ഫൈറ്റ് മാസ്റ്റര്‍ ആയിരുന്നു ജോളി. സൈലന്‍സ് എന്ന ചിത്രത്തില്‍ ഇദ്ദേഹം വില്ലന്‍ വേഷത്തിലും എത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, പഞ്ചാബി സിനിമകളിലും സ്റ്റണ്ട് ഡയറക്ടറായിരുന്നു. ഇതുവരെയായി ജോളി ബാസ്റ്റ്യന്‍ 400 ചിത്രങ്ങളില്‍ അധികം വിവിധ ഭാഷകളിലായി സ്റ്റണ്ട് ഡയറക്ടറായിട്ടുണ്ട്.