‘റോഷാക്ക്’ പൂര്‍ത്തിയായി…! മമ്മൂട്ടി ചിത്രത്തില്‍ അതിഥി താരം ആരാണെന്നോ?

ഓരോ മമ്മൂട്ടി ചിത്രങ്ങള്‍ പൂര്‍ത്തിയാകുമ്പോഴും ആരാധകര്‍ക്ക് വലിയ ആവേശമാണ്.. ഇത്തവണ എന്ത് മാജിക്കാണ് അദ്ദേഹം ബിഗ് സ്‌ക്രീനില്‍ കാണിക്കുക എന്നറിയാന്‍. ഇപ്പോഴിതാ പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം റോഷാക്കിന്റെ ചിത്രീകരണം പൂര്‍ത്തിയായ വിവരമാണ് പുറത്ത് വരുന്നത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീര്‍ ഒരുക്കുന്ന സിനിമയാണ് റോഷാക്ക്.

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമ സംവിധാനം ചെയ്ത വ്യക്തിയാണ് റോഷാക്ക് എന്ന മമ്മൂട്ടി ചിത്രവും സംവിധാനം ചെയ്യുന്ന നിസാം. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമയായിരുന്നു കെട്ട്യോളാണ് എന്റെ മാലാഖ. ആസിഫ് അലിയാണ് ഈ സിനിമയില്‍ നായകനായി എത്തിയത്. ഇപ്പോഴിതാ റോഷാക്കിലും ആസിഫ് അലി അതിഥി വേഷത്തില്‍ എത്തുന്നു എന്ന ഏറ്റവും പുതിയ വിശേഷവും ഈ സിനിമയെ കുറിച്ച് പുറത്ത് വിട്ടിരിക്കുകയാണ്.

അതിഥി താരങ്ങള്‍ക്ക് എന്നും ഒരു പ്രത്യേക സ്ഥാനം സിനിമയില്‍ കാത്തുവെയ്ക്കുന്ന ഈ കാലത്ത് ആസിഫ് അലിയുടെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ദുബായില്‍ വെച്ചാണ് റോഷാക്കിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. അവാസന ഷെഡ്യൂളിന് വേണ്ടി മമ്മൂക്ക കഴിഞ്ഞ ദിവസം തന്നെ ദുബായില്‍ എത്തിയിരുന്നു.

ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ അവസാനഘട്ട ചിത്രീകരണവും കഴിഞ്ഞ് സിനിമ പാക്ക് അപ്പ് ആയിരിക്കുകയാണ്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവിയാണ് ഛായാഗ്രാഹകന്‍.

മമ്മൂട്ടിയ്ക്ക് പുറെമ മലയാള സിനിമാ രംഗത്തെ മറ്റ് പ്രിയ അഭിനേതാക്കളും ഈ സിനിമയില്‍ എത്തുന്നുണ്ട്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, തുടങ്ങിയവരോടൊപ്പം ആസിഫ് അലി അതിഥി താരമായി എത്തുന്നു.

Nikhina