ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ഇന്ന് തിയ്യറ്ററിലെത്തിയിരിക്കുകയാണ്. ആരാധകരുടെ പ്രതീക്ഷയ്ക്കൊപ്പം തന്നെ ചിത്രം ഉണ്ടെന്നാണ് ആദ്യദിന റിപ്പോര്‍ട്ടുകള്‍. മികച്ച പ്രതികരണം തന്നെയാണ് ചിത്രം തിയ്യേറ്ററില്‍ നിന്നും നേടുന്നത്.
മമ്മൂട്ടിയുടേത് പോലെ തന്നെ പ്രേക്ഷകര്‍ എടുത്ത് പറയുന്ന പ്രകടനമാണ് നടി
ബിന്ദു പണിക്കരുടെ പ്രകടനം. ബിന്ദു പണിക്കരുടെ ശക്തമായ തിരിച്ചുവരവാണെന്നും ആരാധകര്‍ പറയുന്നു.
ബിന്ദു പണിക്കരുടെ വ്യത്യസ്തമാര്‍ന്ന പ്രകടനമാണ് റോഷാക്കിലേത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രമായാണ് ബിന്ദു പണിക്കര്‍ എത്തുന്നത്. കോമഡി കഥാപാത്രങ്ങളിലൂടെ മാത്രം കണ്ടു ശീലിച്ച നടിയുടെ ഇതുവരെ കാണാത്ത റോളാണ് റോഷാക്കില്‍ കാണുന്നത്.
ബിന്ദു പണിക്കരുടെ ഇങ്ങനെ ഒരു കഥാപാത്രം ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്..! സത്യത്തില്‍ ഞെട്ടിച്ചു’, ‘പെര്‍ഫോമന്‍സ് എല്ലാവരും കിടു ആയിരുന്നു, ഞെട്ടിച്ചത് ബിന്ദു പണിക്കര്‍ ആണ്’, എന്നിങ്ങനെയാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍.
‘ജോക്കര്‍’, ‘സൂത്രധാരന്‍’ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം നടിക്ക് ലഭിച്ച മികച്ച കഥാപാത്രമാണ് റോഷാക്കിലേത് എന്നും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
‘കെട്ട്യോളാണെന്റെ മാലാഖ’യ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി
നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റെ തിരക്കഥ സമീര്‍ അബ്ദുന്റേതാണ്.
ത്രില്ലര്‍ ചിത്രത്തില്‍ ഷറഫുദ്ദീന്, ജഗദീഷ്, ഗ്രേസ് ആന്റണി, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…