ടോവിനോയ്ക്കൊപ്പം ഒരുദിവസം ലഭിച്ചാൽ എന്ത് ചെയ്യും? മാസ്സ് മറുപടിയുമായി റോഷ്‌ന!

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർലവ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റോഷ്ന. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ പോത്ത് വർക്കിയായി എത്തിയ കിച്ചുവുമായി കുറച്ച് മാസങ്ങൾക്ക് മുൻപാണ് താരം വിവാഹിതയായത്.തമ്മില്‍ പ്രണയത്തിലായതിന്റെ 1100 ദിവസങ്ങള്‍ പൂര്‍ത്തിയായെന്ന് സൂചിപ്പിച്ച് കൊണ്ടാണ് റോഷനയും കിച്ചുവും തങ്ങളുടെ വിവാഹ വാർത്ത പുറത്ത് വിട്ടിരുന്നത്. 3 വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതർ ആയത്.

ഇപ്പോൾ അടുത്തിടെ നടത്തിയ റോഷ്‌നയുടെ ഒരു ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കുന്നതിനിടയിൽ അവതാരിക ഇഷ്ട്ടപെട്ട താരം ആരെന്നായിരുന്നു റോഷ്‌നയോട് ചോദിച്ചത്. അത് ടോവിനോ തോമസ് ആണെന്ന് റോഷ്‌ന മറുപടി നല്കുകയും ചെയ്തു. ടോവിനോയ്ക്കൊപ്പം ഒരു ദിവസം ചിലവഴിക്കാൻ അവസരം ലഭിച്ചാൽ എന്ത് ചെയ്യുമെന്ന് അടുത്ത ചോദ്യം അവതാരിക ചോദിച്ചപ്പോൾ അത് ടോവിനോയ്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ എന്നാണ് റോഷ്‌ന ഉത്തരം നൽകിയത്. ഇത് കേട്ട അവതാരിക ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് രണ്ടുപേരും പൊട്ടിച്ചിരിക്കുകയായിരുന്നു.

അഭിനയിക്കുമ്പോൾ ഗ്ലാമറസ് റോളുകൾ ചെയ്യാൻ താൽപ്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഗ്ലാമറസ് റോളുകൾ ചെയ്യാൻ താൽപ്പര്യം ഇല്ല എന്നും എന്നാൽ സിനിമയിൽ ആവിശ്യം എങ്കിൽ സംവിധായകൻ ആവിശ്യപെട്ടാണ് ലിപ്പ്‌ലോക്ക് രംഗങ്ങളിൽ അഭിനയിക്കാൻ തയാർ ആണെന്നും റോഷ്‌ന പറഞ്ഞു. റോഷ്‌നയുടെ പുതിയ ഇന്റർവ്യൂ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്. ഇന്റർവ്യൂവിനെ ട്രോള്ളികൊണ്ട് നിരവധി വിഡിയോകളും പുറത്ത് വരുന്നുണ്ട്.

പുതുവർഷത്തിൽ ഭർത്താവ് കിച്ചുവുമൊത്തുള്ള പുതിയ ചിത്രം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. താരങ്ങൾ ഉൾപ്പടെ നിരവധിപേരാണ് ചിത്രത്തിന് കമെന്റ് കമെന്റ് നൽകിയത്.

Sreekumar R