ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർലവ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റോഷ്ന. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ പോത്ത് വർക്കിയായി എത്തിയ കിച്ചുവുമായി കുറച്ച് മാസങ്ങൾക്ക് മുൻപാണ് താരം വിവാഹിതയായത്.തമ്മില്‍ പ്രണയത്തിലായതിന്റെ 1100 ദിവസങ്ങള്‍ പൂര്‍ത്തിയായെന്ന് സൂചിപ്പിച്ച് കൊണ്ടാണ് റോഷനയും കിച്ചുവും തങ്ങളുടെ വിവാഹ വാർത്ത പുറത്ത് വിട്ടിരുന്നത്. 3 വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതർ ആയത്.
ഇപ്പോൾ പുതുവർഷം ആഘോഷിക്കുകയാണ് ഇരുവരും. പുതുവർഷത്തിൽ ഇരുവരും ഒന്നിച്ചുള്ള ആദ്യ ചിത്രം ഇപ്പോൾ റോഷ്ന ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. അവൻ എനിക്ക് നൽകുന്ന സ്നേഹം മറ്റാർക്കും മനസ്സിലാക്കുവാൻ സാധിക്കുന്നതല്ല. അതാണ് അവനെ മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തനാക്കുന്നത് എന്നാണ് റോഷ്ന ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ കൂടിയാണ് റോഷ്ന കിച്ചുവുമൊത്തുള്ള ഏറ്റവും പുതിയ ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
ഈ കഴിഞ്ഞ നവംബർ 27 നു ആയിരുന്നു ഇരുവരും വിവാഹിതർ ആയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ നിർദ്ദേശിച്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഇരുവരുടെയും വിവാഹത്തിന് പങ്കെടുത്തത്. നടന് ചെമ്പന്‍ വിനോദേട്ടന്റെ കസിനാണ് കിച്ചു. അങ്കമാലി ഡയറീസിന്റെ ഓഡിഷന് പോയപ്പോഴാണ് താൻ കിച്ചുവിനെ പരിചയപ്പെട്ടതെന്നും പ്രണയം തുടങ്ങിയിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളുവെങ്കിലും അതിനു മുൻപ് തന്നെ ഞങ്ങൾ സുഹൃത്തുക്കൾ ആയിരുന്നുവെന്നു റോഷ്ന പറഞ്ഞിരുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…