ആരാധകരെ ആവേശത്തിലാക്കി ആർആർആർ 2 ന്റെ പുത്തൻ അപ്ഡേറ്റ്

ഓസ്കാർ വേദിയിൽ വരെ തിളങ്ങിയ ഇന്ത്യൻ സിനിമയാണ് ആർആർആർ. രാജമൗലി സംവിധാനം ചെയ്ത ചിത്രം വലിയ സ്വീകാര്യഥായാണ് നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകരും. ആർആർആറിന്റെ ആരാധകർക്കുള്ള സന്തോഷവാർത്താക്കന് ഇപ്പോൾ പുറത്തുവരുന്നത്.

ചിത്രത്തിന്റെ തിരക്കഥ ജോലികൾ പുരോഗമിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാജമൗലിയുടെ പിതാവും എഴുത്തുകാരനുമായ വിജയേന്ദ്ര പ്രസാദ് ആണ് ഇക്കാര്യം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ആഫ്രിക്കയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിം​ഗ്.

ആഫ്രിക്കയിൽ നടക്കുന്ന രീതിയിലുള്ള കഥ രാജമൗലിയോട് പറഞ്ഞുവെന്നും അദ്ദേഹത്തിന് അത് ഇഷ്ടമായെന്നും വിജയേന്ദ്ര പ്രസാദ് പറഞ്ഞു. നിലവിൽ മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി ഒരു ചിത്രം സംവിധാനം ചെയ്തു കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിന് ശേഷം മാത്രമെ ആർആർആർ 2ന്റെ ജോലികളിലേക്ക് കടക്കുകയുള്ളൂവെന്നും പ്രസാദ് വ്യക്തമാക്കി.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.