കാശ് ചിലവാക്കി സിനിമ എടുത്തു, കാണാത്തവരെ തിയേറ്റര്‍ വാടകക്കെടുത്തു കാണിച്ചു!!! ഓസ്‌കാറിലെത്തിച്ച ദൃഢനിശ്ചയത്തിന്റെ പേര് രാജമൗലി

രണ്ട് ഓസ്‌കാറുകള്‍ നേടി ഇന്ത്യ ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ആര്‍ആര്‍ആറും ദി എലിഫന്റ് വിസ്‌പേര്‍സുമാണ് ഇന്ത്യയ്ക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം ഓസ്‌കാര്‍ സമ്മാനിച്ചിരിക്കുന്നത്. ആര്‍ആര്‍ആര്‍ ഒരുക്കിയ സംവിധായകന്‍ എസ്എസ് രാജമൗലിയെ അഭിനന്ദിച്ചുള്ള ഒരു കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ഓസ്‌കാറിലേക്ക് എത്താനുള്ള സംവിധായകന്റെ പരിശ്രമങ്ങളെ അഭിന്ദിച്ചിരിക്കുകയാണ് ദാസ് അഞ്ജലി.

എസ് എസ് രാജമൗലി…… ??
തന്റെ സിനിമയെ ഓസ്‌കാര്‍ എന്ന സിനിമാ ലോകത്തിന്റെ നെറുകയില്‍ എത്തിക്കണമെന്ന് ആഗ്രഹിക്കുക മാത്രമല്ല അതിന് വേണ്ടി കഠിനമായി വിശ്രമമില്ലാതെ പരിശ്രമിച്ച രാജമൗലി……ഏകദേശം 80 കോടിയോളം രൂപ (17 കോടിയോളം ഗോള്‍ഡന്‍ ഗ്ലോബ് )ആര്‍ ആര്‍ ആര്‍ പ്രൊമോഷനും ഓസ്‌കാര്‍ ക്യാമ്പയിനും മറ്റുമായി അതില്‍ മേജര്‍ ഷെയറും സ്വന്തം കയ്യില്‍ നിന്ന് ചിലവാക്കി…..

ഇന്ന് ഒറിജിനല്‍ സോങ് കാറ്റഗറിയില്‍ ‘നാട്ടു നാട്ടു ‘ഓസ്‌കാര്‍ അവാര്‍ഡ് നേടി ഇന്ത്യയുടെ അഭിമാനമായി നില്‍ക്കുമ്പോള്‍……ശരിയാണ്…..ചില വിരോധികള്‍ പറയുന്നപോലെ…..ഓസ്‌കാര്‍ കാശു കൊടുത്തു വാങ്ങിച്ചതല്ല ……

കാശു ചിലവാക്കി ഇങ്ങനെ ഒരു സിനിമ ഉണ്ടെന്നും…. അതില്‍ ഞങ്ങള്‍ ഒരു പാട്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും ലോകം മുഴുവന്‍ നടന്നു അറിയാത്തവരെ അറിയിച്ചും….. കാണാത്തവരെ തിയേറ്റര്‍ വാടകക്കെടുത്തു കാണിച്ചും അതിലൂടെ….ന്യൂയോര്‍ക് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിലേക്കും…. അവിടുന്ന് ഗോള്‍ഡന്‍ ഗ്ലോബിലേക്കും…..ഒടുവില്‍ ഇന്ന് ഓസ്‌കാര്‍ അവാര്‍ഡും…..നേടിയിട്ടുണ്ടെങ്കില്‍ ഒറ്റ പേര്…..അയാളുടെ ദൃഡനിശ്ചയം…….രാജമൗലി……. ??

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

3 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

13 hours ago