കാശ് ചിലവാക്കി സിനിമ എടുത്തു, കാണാത്തവരെ തിയേറ്റര്‍ വാടകക്കെടുത്തു കാണിച്ചു!!! ഓസ്‌കാറിലെത്തിച്ച ദൃഢനിശ്ചയത്തിന്റെ പേര് രാജമൗലി

രണ്ട് ഓസ്‌കാറുകള്‍ നേടി ഇന്ത്യ ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ആര്‍ആര്‍ആറും ദി എലിഫന്റ് വിസ്‌പേര്‍സുമാണ് ഇന്ത്യയ്ക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം ഓസ്‌കാര്‍ സമ്മാനിച്ചിരിക്കുന്നത്. ആര്‍ആര്‍ആര്‍ ഒരുക്കിയ സംവിധായകന്‍ എസ്എസ് രാജമൗലിയെ അഭിനന്ദിച്ചുള്ള…

രണ്ട് ഓസ്‌കാറുകള്‍ നേടി ഇന്ത്യ ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ആര്‍ആര്‍ആറും ദി എലിഫന്റ് വിസ്‌പേര്‍സുമാണ് ഇന്ത്യയ്ക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം ഓസ്‌കാര്‍ സമ്മാനിച്ചിരിക്കുന്നത്. ആര്‍ആര്‍ആര്‍ ഒരുക്കിയ സംവിധായകന്‍ എസ്എസ് രാജമൗലിയെ അഭിനന്ദിച്ചുള്ള ഒരു കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ഓസ്‌കാറിലേക്ക് എത്താനുള്ള സംവിധായകന്റെ പരിശ്രമങ്ങളെ അഭിന്ദിച്ചിരിക്കുകയാണ് ദാസ് അഞ്ജലി.

എസ് എസ് രാജമൗലി…… ??
തന്റെ സിനിമയെ ഓസ്‌കാര്‍ എന്ന സിനിമാ ലോകത്തിന്റെ നെറുകയില്‍ എത്തിക്കണമെന്ന് ആഗ്രഹിക്കുക മാത്രമല്ല അതിന് വേണ്ടി കഠിനമായി വിശ്രമമില്ലാതെ പരിശ്രമിച്ച രാജമൗലി……ഏകദേശം 80 കോടിയോളം രൂപ (17 കോടിയോളം ഗോള്‍ഡന്‍ ഗ്ലോബ് )ആര്‍ ആര്‍ ആര്‍ പ്രൊമോഷനും ഓസ്‌കാര്‍ ക്യാമ്പയിനും മറ്റുമായി അതില്‍ മേജര്‍ ഷെയറും സ്വന്തം കയ്യില്‍ നിന്ന് ചിലവാക്കി…..

ഇന്ന് ഒറിജിനല്‍ സോങ് കാറ്റഗറിയില്‍ ‘നാട്ടു നാട്ടു ‘ഓസ്‌കാര്‍ അവാര്‍ഡ് നേടി ഇന്ത്യയുടെ അഭിമാനമായി നില്‍ക്കുമ്പോള്‍……ശരിയാണ്…..ചില വിരോധികള്‍ പറയുന്നപോലെ…..ഓസ്‌കാര്‍ കാശു കൊടുത്തു വാങ്ങിച്ചതല്ല ……

കാശു ചിലവാക്കി ഇങ്ങനെ ഒരു സിനിമ ഉണ്ടെന്നും…. അതില്‍ ഞങ്ങള്‍ ഒരു പാട്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും ലോകം മുഴുവന്‍ നടന്നു അറിയാത്തവരെ അറിയിച്ചും….. കാണാത്തവരെ തിയേറ്റര്‍ വാടകക്കെടുത്തു കാണിച്ചും അതിലൂടെ….ന്യൂയോര്‍ക് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിലേക്കും…. അവിടുന്ന് ഗോള്‍ഡന്‍ ഗ്ലോബിലേക്കും…..ഒടുവില്‍ ഇന്ന് ഓസ്‌കാര്‍ അവാര്‍ഡും…..നേടിയിട്ടുണ്ടെങ്കില്‍ ഒറ്റ പേര്…..അയാളുടെ ദൃഡനിശ്ചയം…….രാജമൗലി……. ??