രാജ് ബി ഷെട്ടി മലയാളത്തിലേക്ക്! നായികയായി അപര്‍ണ ബാലമുരളി!!

കന്നഡ സിനിമാ ലോകത്തെ താരമായ രാജ് ബി ഷെട്ടി മലയാളത്തിലേക്ക് എത്തുന്നു. നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ‘രുധിരം’ എന്ന ചിത്രത്തിലൂടെയാണ് രാജ് ബി ഷെട്ടി മലയാൡപ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. സിനിമയുടെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടതോടെ തന്റെ ഏറ്റവും പുതിയ സിനിമയുടെ വിശേഷം പങ്കുവെച്ചുകൊണ്ട് അപര്‍ണ ബാലമുരളിയും ആരാധകര്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്.

അഭിനയത്തിലും സിനിമാ മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തി ശ്രദ്ധ നേടിയ കന്നഡ താരം രാജ് ബി ഷെട്ടിക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്ന സന്തോഷത്തിലാണ് അപര്‍ണ ബാലമുരളി. താന്‍ വളരെ ആകാംക്ഷയിലാണ് എന്നാണ് സിനിമയുടെ വിശേഷവും പോസ്റ്ററും പങ്കുവെച്ച് അപര്‍ണ ബാലമുരളി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചത്.. ഏറെ നിഗൂഢതയുണര്‍ത്തുന്ന പോസ്റ്ററാണ് രുധിരത്തിന്റേത്. ഒരു പുരുഷന്റെ അത്ര വ്യക്തമല്ലാത്ത രൂപത്തോടൊപ്പം കാറും പട്ടിക്കുട്ടി, പെണ്‍കുട്ടിയേും ഉറുമ്പുകളേയും എല്ലാം പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2017 മുതല്‍ തന്റെ സിനിമയിലെ തന്നെ നടനായി സംവിധാന രംഗത്തേക്ക് എത്തിയ വ്യക്തിയാണ് രാജ് ബി ഷെട്ടി.

ഇതിനോടകം തന്നെ ഒരുപിടി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്തായും പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ദേഹം. റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി എസ് ലാലനാണ് രുധിരം നിര്‍മിക്കുന്നത്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലായ് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിഷോ ലോണ്‍ ആന്റണിയും ജോസഫ് കിരണ്‍ ജോര്‍ജും ചേര്‍ന്നാണ് തിരക്കഥ. സംഗീതം- മിഥുന്‍ മുകുന്ദന്‍. ക്യാമറ- സജാദ്, എഡിറ്റിംഗ്- ഭവന്‍ ശ്രീകുമാര്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഷബീര്‍ പത്താന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിന്‍സന്റ് ആലപ്പാട്ട് തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നു.

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

8 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

11 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

12 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

13 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

16 hours ago