രാജ് ബി ഷെട്ടി മലയാളത്തിലേക്ക്! നായികയായി അപര്‍ണ ബാലമുരളി!!

കന്നഡ സിനിമാ ലോകത്തെ താരമായ രാജ് ബി ഷെട്ടി മലയാളത്തിലേക്ക് എത്തുന്നു. നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ‘രുധിരം’ എന്ന ചിത്രത്തിലൂടെയാണ് രാജ് ബി ഷെട്ടി മലയാൡപ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുന്നത്. ദേശീയ അവാര്‍ഡ്…

കന്നഡ സിനിമാ ലോകത്തെ താരമായ രാജ് ബി ഷെട്ടി മലയാളത്തിലേക്ക് എത്തുന്നു. നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ‘രുധിരം’ എന്ന ചിത്രത്തിലൂടെയാണ് രാജ് ബി ഷെട്ടി മലയാൡപ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. സിനിമയുടെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടതോടെ തന്റെ ഏറ്റവും പുതിയ സിനിമയുടെ വിശേഷം പങ്കുവെച്ചുകൊണ്ട് അപര്‍ണ ബാലമുരളിയും ആരാധകര്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്.

അഭിനയത്തിലും സിനിമാ മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തി ശ്രദ്ധ നേടിയ കന്നഡ താരം രാജ് ബി ഷെട്ടിക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്ന സന്തോഷത്തിലാണ് അപര്‍ണ ബാലമുരളി. താന്‍ വളരെ ആകാംക്ഷയിലാണ് എന്നാണ് സിനിമയുടെ വിശേഷവും പോസ്റ്ററും പങ്കുവെച്ച് അപര്‍ണ ബാലമുരളി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചത്.. ഏറെ നിഗൂഢതയുണര്‍ത്തുന്ന പോസ്റ്ററാണ് രുധിരത്തിന്റേത്. ഒരു പുരുഷന്റെ അത്ര വ്യക്തമല്ലാത്ത രൂപത്തോടൊപ്പം കാറും പട്ടിക്കുട്ടി, പെണ്‍കുട്ടിയേും ഉറുമ്പുകളേയും എല്ലാം പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2017 മുതല്‍ തന്റെ സിനിമയിലെ തന്നെ നടനായി സംവിധാന രംഗത്തേക്ക് എത്തിയ വ്യക്തിയാണ് രാജ് ബി ഷെട്ടി.

ഇതിനോടകം തന്നെ ഒരുപിടി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്തായും പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ദേഹം. റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി എസ് ലാലനാണ് രുധിരം നിര്‍മിക്കുന്നത്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലായ് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

View this post on Instagram

 

A post shared by Raj B Shetty (@rajbshetty)

ജിഷോ ലോണ്‍ ആന്റണിയും ജോസഫ് കിരണ്‍ ജോര്‍ജും ചേര്‍ന്നാണ് തിരക്കഥ. സംഗീതം- മിഥുന്‍ മുകുന്ദന്‍. ക്യാമറ- സജാദ്, എഡിറ്റിംഗ്- ഭവന്‍ ശ്രീകുമാര്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഷബീര്‍ പത്താന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിന്‍സന്റ് ആലപ്പാട്ട് തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നു.